Latest News

കോ-ലീ-ബി സഖ്യമെന്ന്; കാസര്‍കോട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു

കോ-ലീ-ബി സഖ്യമെന്ന്; കാസര്‍കോട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു
X

കാസര്‍കോഡ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യം ആരോപിച്ച് കാസര്‍കോട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു. പനത്തടി ഗ്രാമപ്പഞ്ചായത്തിലെ 9, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ രജിതാ രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്ത് ഏതുവിധേനയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോ-ലീ-ബി സഖ്യമെന്നാണ് നേതാക്കളുടെ ആരോപണം. പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ 12 വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ബിജെപിക്ക് സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളില്ല. ബിജെപി സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുന്ന മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതെന്നാണ് ആരോപണം. ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ മല്‍സര രംഗത്തുണ്ടായിട്ടും നേര്‍ക്കുനേര്‍ മല്‍സരത്തിന് യുഡിഎഫ് തയ്യാറായിട്ടില്ലെന്നും രാജിവച്ച കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Co-Lee-B alliance; Kasargod Congress leaders resign

Next Story

RELATED STORIES

Share it