Latest News

പി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല്‍ അപേക്ഷിക്കാം

ജൂണ്‍ പതിനെട്ടാണ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി

പി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല്‍ അപേക്ഷിക്കാം
X

ന്യൂഡല്‍ഹി:രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കുമെന്ന് യുജിസി.പി ജി പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലായ് അവസാന വാരം നടത്തും.

അപേക്ഷ ഫോം ഇന്ന് മുതല്‍ എന്‍ടിഎ വെബ്‌സൈറ്റില്‍ ലഭ്യമാകും.ജൂണ്‍ പതിനെട്ടാണ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി.ഇതാദ്യമായാണ് പി ജി പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത്.

നേരത്തെ, 45 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്കല്ല, പൊതു പ്രവേശന പരീക്ഷയിലെ മാര്‍ക്കാണ് മാനദണ്ഡമെന്ന് യുജിസി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകള്‍ക്ക് മിനിമം യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്.

ഇംഗ്ലീഷിലും ഹിന്ദിയിലുമാകും പരീക്ഷ. യു ജി കോഴ്‌സുകള്‍ക്ക് വേണ്ടി ഇതിനോടകം 10.46 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. യു ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22നാണ്.

Next Story

RELATED STORIES

Share it