Latest News

എസ്ബിഐ നെറ്റ് ബാങ്കിങ് ആപ്പ് പ്രവര്‍ത്തനരഹിതമെന്ന് പരാതി

എസ്ബിഐ നെറ്റ് ബാങ്കിങ് ആപ്പ് പ്രവര്‍ത്തനരഹിതമെന്ന് പരാതി
X

തൃശൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് ബാങ്കിംഗ് ആപ്പായ എസ് ബി ഐ യോനോ വീണ്ടും പ്രവര്‍ത്തനരഹിതമായെന്ന് ആക്ഷേപം. ക്യാഷ് ലെസ് സാമ്പത്തിക ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യപ്രചാരണം നടത്തുമ്പോഴും കൊവിഡ്19 വ്യാപനം തടയാനായി നെറ്റ് ബാങ്കിംഗ് നടത്തണമെന്നും പറയുമ്പോഴാണ് യോനോ ആപ്പ് നിശ്ചലമായിരിക്കുന്നത്.

പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് ആപ്പിന്റെ പ്രയോജനം ഇടപാടുകാര്‍ക്ക് ലഭ്യമാകാത്തത് വളരെയേറെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വീണ്ടും കൊവിഡ്19 വ്യാപനം കൂടി വരുന്ന സമയത്ത് ഇടപാടുകാര്‍ക്ക് ഏറ്റവും ആവശ്യമായ സമയത്താണ് നെറ്റ് ബാങ്കിംഗ് ആപ്പ് തകരാറിലായിരിക്കുന്നതെന്നാണ് ഉപഭോക്താക്കളെ കുഴക്കുന്നത്.

ഇതിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോള്‍ കുറച്ചുനാള്‍ പ്രശ്‌നമില്ലാതെ ആപ്പ് പ്രവര്‍ത്തിച്ചു. പിന്നീട് വീണ്ടും പ്രശ്‌നമായെന്നാണ് ഒരു പരാതി.

ഏതെങ്കിലും ഇടപാട് നടത്തണമെങ്കില്‍ ആപ്പില്‍ ആറക്ക എം പി ഐ എന്‍ നമ്പറടിക്കണം. ഇതോടെ ആപ്പ് തുറന്ന് വരേണ്ടതാണ്. എന്നാല്‍ പിന്നീട് ശ്രമിക്കാന്‍ പറഞ്ഞുള്ള മെസേജാണ് സ്‌ക്രീനില്‍ തെളിയുക. വൈദ്യുതി ബില്ലടക്കാനും ഗ്യാസിന്റെ പണമടക്കാനും ഡി റ്റി എച്ച് മൊബൈല്‍ റീച്ചാര്‍ജ്ജിംഗ് തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്കായി ശ്രമിച്ചാലും നടക്കാത്ത അവസ്ഥയാണ്. ആപ്പ് റിഇന്‍സ്റ്റാള്‍ ചെയ്ാലും രക്ഷയില്ല. ബാലന്‍സ് അറിയാനുള്ള മെസേജാണ് പ്രവര്‍ത്തിക്കാത്ത മറ്റൊരു ഫീച്ചര്‍. ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാലും ഗുണമൊന്നുമില്ല. ചില സമയത്ത് ടോള്‍ ഫ്രീ നമ്പറിലേക്ക് കോള്‍ കണക്റ്റാവില്ല.

Next Story

RELATED STORIES

Share it