Latest News

കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ടു: എ വിജയരാഘവന്‍

ന്യൂനപക്ഷ വര്‍ഗീയതയെ യുഡിഎഫ് ഉപയോഗിക്കുന്നത് ബിജെപിയെയോ ഹിന്ദുത്വ ശക്തികളെയോ തകര്‍ക്കാനല്ല പകരം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനാണ്

കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ടു: എ വിജയരാഘവന്‍
X

തിരൂര്‍: കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും പൂര്‍ണ്ണമായി ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടതായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. തിരൂരിലെ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1952ലെ വിമോചന സമരത്തിന് കോണ്‍ഗ്രസ് ഉപയോഗിച്ചത് ജാതിമത വര്‍ഗീയ സംഘടനകളെ ആയിരുന്നു. അതേ തന്ത്രമാണ് സുധാകരനും സതീശനും ഇപ്പോള്‍ പയറ്റുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെ യുഡിഎഫ് ഉപയോഗിക്കുന്നത് ബിജെപിയെയോ ഹിന്ദുത്വ ശക്തികളെയോ തകര്‍ക്കാനല്ല പകരം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനാണ്

യുഡിഎഫ് കണ്ണ് ചിമ്മിയാല്‍ ബിജെപി ജയിക്കുമെന്ന് നമ്മള്‍ തൃശ്ശൂരില്‍ കണ്ടതാണ് വര്‍ഗീയതയെ ഒളിച്ചു കടത്താന്‍ യുഡിഎഫ് കോണ്‍ഗ്രസ് ശ്രമങ്ങളെ സിപിഎം തുറന്നു കാണിക്കുക തന്നെ ചെയ്യും പുതിയ കൂട്ടാളികളെ ഒപ്പം കൂട്ടി ന്യൂനപക്ഷ വര്‍ഗീയശക്തികളുടെ പിന്തുണയോടുകൂടി കേരള സര്‍ക്കാറിന് അപമാനിക്കാനും അധികാരം പിടിക്കാനുമാണ് ഇപ്പോള്‍ യുഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത.് പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയപ്പോള്‍ യുഡിഎഫ് വിപുലീകരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്. അതില്‍ ആരുമായും കൂട്ടുകൂടാന്‍ അവര്‍ക്ക് മടിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ ഇഎംഎസിനെ പോലും വര്‍ഗീയവാദി എന്ന് വിളിക്കാന്‍ ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാക്കുന്ന കാര്യമാണ് നമ്മള്‍ കാണുന്നത്.

മുസ് ലിം ലീഗിന്റെ മുഖപത്രത്തില്‍ ഇഎംഎസിനെ വര്‍ഗീയവാദികളാക്കിക്കൊണ്ട് ലേഖന പരമ്പര വരുന്ന കാലമാണിത.് മലപ്പുറം നേര്‍ച്ച നടത്താനുള്ള അനുവാദവും പള്ളി പണിയാനുള്ള അനുവാദവും നല്‍കിയ ഇഎംഎസിനെയാണ് ഇപ്പോള്‍ വര്‍ഗീയവാദിയെന്ന് പറയുന്നത്.വര്‍ഗീയ പ്രചരണത്തിനു മുന്നില്‍ നില്‍ക്കുന്നത് ജമാഅത്ത് ഇസ് ലാമിക്കാരാണ് . എസ്ഡിപിഐയെയും അവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. മുസ് ലിം ലീഗ് ഒഴിഞ്ഞ് നില്‍ക്കുന്ന തന്ത്രമാണ് പയറ്റുന്നത്.

ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര വേഗത്തില്‍ ഇടതുപക്ഷം വളരുന്നില്ല എന്നും വിജയരാഘവന്‍ പറഞ്ഞു കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് തകര്‍ക്കാന്‍ കേന്ദ്രത്തിലെ ബിജെപി ഭരണകൂടവും ന്യൂനപക്ഷ വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് കേരള യുഡിഎഫും ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it