Latest News

കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ വിജയം റഷ്യയ്ക്ക്

കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ വിജയം റഷ്യയ്ക്ക്
X

മോസ്‌ക്കോ: കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചുവെന്ന് അവകാശപ്പെട്ട് റഷ്യയിലെ സച്ച്‌നോവ് സര്‍വകലാശാല അധികൃതര്‍. മനുഷ്യനില്‍ പരീക്ഷിച്ച് വിജയിക്കുന്ന ലോകത്തെ ആദ്യത്തെ കൊറോണ വാക്‌സിനാണ് ഇത്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്‌നാഷണല്‍ മെഡിസിന്‍ ആന്റ് ബയോടെക്‌നോളജി ഡയറക്ടര്‍ വഡിം തരാസോവ് ആണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ച വാര്‍ത്ത പുറത്തുവിട്ടത്. മോസ്‌കോവിലെ ഗമെലി ഇന്‍സ്റ്റിറ്റിയൂട്ട് ആണ് വാക്‌സിന്‍ കണ്ടെത്തിയത്.

സ്പുട്‌നിക് ന്യൂസ് നല്‍കിയ വിവരമനുസരിച്ച് റഷ്യന്‍ ആരോഗ്യമന്ത്രാലയം ജൂണ്‍ 16നാണ് പരീക്ഷണത്തിനുള്ള അനുമതി നല്‍കിയത്.

വാളണ്ടിയര്‍മാരുടെ ആദ്യ സംഘത്തില്‍ ജൂണ്‍ 18ന് വാക്‌സിന്‍ പരിശോധന നടന്നു, അതില്‍ 18 പേരായിരുന്നു. രണ്ടാമത്തെ സംഘത്തില്‍ ഇരുപത് പേരുണ്ടായിരുന്നു. അത് ജൂണ്‍ 23 നാണ് നടന്നത്.

പരീക്ഷണത്തിനു ശേഷം ആദ്യ സംഘം ജൂലൈ 15നും രണ്ടാമത്തെ സംഘം ജൂലൈ 20നും ആശുപത്രി വിടും.

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരും അമേരിക്കന്‍ മരുന്നു കമ്പനിയായ മൊഡേണയുമാണ് കൊവിഡ് വാക്‌സിന്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് കരുതിയിരുന്നത്.

2020 അവസാനം മരുന്ന് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

ആഗോളതലത്തില്‍ 1.2 കോടി കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 5.6 ലക്ഷം പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it