Latest News

കള്ളനോട്ട് കേസ്: കൃഷി ഓഫിസര്‍ ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍

കള്ളനോട്ട് കേസ്: കൃഷി ഓഫിസര്‍ ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസര്‍ എം ജിഷമോളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് അന്വേഷണത്തില്‍ പോലിസിന് വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഘത്തിലെ മറ്റുള്ളവര്‍ക്കും വേണ്ടിയും പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് ബാങ്ക് അധികൃതര്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണം. ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് പോലിസ് പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റുണ്ടായത്.

Next Story

RELATED STORIES

Share it