Latest News

വോട്ടെണ്ണല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആലപ്പുഴ ജില്ലയിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ

വോട്ടെണ്ണല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആലപ്പുഴ ജില്ലയിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ
X

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മെയ് രണ്ടിന് രാവിലെ എട്ടു മണിമുതല്‍ ആരംഭിക്കും. ആലപ്പുഴയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റമായ എന്‍കോര്‍ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നടത്തുന്നത്.

വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍കോറിന്റെ പരിശീലന പരിപാടി ജില്ലയില്‍ പൂര്‍ത്തിയായി. പോസ്‌ററല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുക. സര്‍വീസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക്കലീ ട്രാന്‍സ് മീറ്റഡ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ ഉള്ള വോട്ട് നില അറിയാന്‍ സാധിക്കും. ഈ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. വ്യക്തിയുടെ മൊബാല്‍ നമ്പറും ഏതെങ്കിലും ഐ.ഡി.കാര്‍ഡ് നമ്പറും നല്‍കിയാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

അരൂര്‍: അരൂര്‍ നിയോജക മണ്ഡലത്തില്‍ മൂന്നു ഹാളുകളിലായി 21 ടെബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ക്കായി 10 ടേബിളുകളും തയ്യാറാക്കിയിട്ടുണ്ട്. 14 റൗണ്ടാണ് ഉണ്ടാവുക.

ചേര്‍ത്തല: ചേര്‍ത്തല നിയോജക മണ്ഡലത്തിലെ ഇ.വി.എം. വോട്ടെണ്ണലിനായി ഒരു റൗണ്ടില്‍ 21 ടേബിളുകളാണുള്ളത്. ആകെ 16 റൗണ്ടുകള്‍ ഉണ്ട്. ഒരു ഹാളില്‍ 7 ടേബിളുകള്‍ തയ്യാറാക്കി. ആകെ 3 ഹാളുകള്‍ ആണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്.

പോസ്റ്റല്‍ വോട്ടെണ്ണലിനായി 14 ടേബിളുകളും ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ; ആലപ്പുഴ മണ്ഡലത്തിലെ ഇ വി എം വോട്ടെണ്ണലിനായി ഒരു റൗണ്ടില്‍ 21 ടേബിളുകള്‍ ഒരുക്കിയിട്ടുണ്ട്. ആകെ 14റൗണ്ടുകളാണ് ഉണ്ടാവുക. അവസാനത്തെ ഒരു റൗണ്ട് 12 ടേബിളുകളിലുമായി എണ്ണും. ഒരു ഹാളില്‍ 7 ടേബിള്‍ വീതവുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ആകെ 3 ഹാളുകള്‍ ആണ് ഉള്ളത്. പോസ്റ്റല്‍ വോട്ടെണ്ണലിനായി ഒരു ഹാളില്‍ 10 ടേബിളും തയ്യാറാക്കിയിട്ടുണ്ട്.

അമ്പലപ്പുഴ മണ്ഡലം : നാലു ഹാളുകളിലായി 31 ടേബിളുകളാണ് ഒരുക്കുന്നത്. മൂന്നു ഹാളുകളില്‍ ഇ വി എം മെഷീന്‍ വോട്ടെണ്ണല്‍ ആണ് നടക്കുക. ഒരു റൗണ്ടില്‍ 21 ടേബിള്‍ ആണ് എണ്ണുന്നത്.ആകെ 12 റൗണ്ടുകളാണ് ഉള്ളത്. ഒരു ഹാളില്‍ ഏഴ് ടേബിള്‍ എന്ന രീതിയിലാണ് എണ്ണല്‍. പോസ്റ്റല്‍ വോട്ടെണ്ണല്‍ നടക്കുന്ന ഹാളില്‍ 10 ടേബിള്‍ ആണുള്ളത്. കൂടാതെ സര്‍വീസ് വോട്ട് എണ്ണുന്നതിനായി 2 ടേബിളും സജ്ജമാക്കിയിട്ടുണ്ട്. വി വി പാറ്റ് എണ്ണുന്നതിനായി പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഹാളില്‍ ഒരു ബൂത്തും തയ്യാറാക്കിയിട്ടുണ്ട്.

കുട്ടനാട് ; മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇവിഎം വോട്ടെണ്ണലിനായി രണ്ട് ഹാളുകളിലായി 21 ടേബിളുകളാണ് ക്രമീകരിക്കുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 10 ടേബിളുകള്‍ ക്രമീകരിക്കും. ആകെ 12 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.

ഹരിപ്പാട് : ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ഹരിപ്പാട് ഗവ : ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ സജ്ജം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ഒരു ഹാള്‍ ഉള്‍പ്പെടെ ആകെ 4 ഹാളു കളിലായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ 15 റൗണ്ടുകളായാണ് എണ്ണുന്നത്. ഇതിനായി 21 ടേബിളുകളും പോസ്റ്റല്‍വോട്ടുകള്‍ എണ്ണുന്നതിനായി 10 ടേബിളുകളും ഉള്‍പ്പടെ ആകെ 31 ടേബിളുകളിലായാണ് ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക.

മാവേലിക്കര : മാവേലിക്കര നിയോജകമണ്ഡലത്തില്‍ വോട്ടെണ്ണല്‍ നടക്കുക 15 റൗണ്ടുകളിലായി. വോട്ടിംഗ് മെഷീനുകള്‍ എണ്ണുതിനായി ആകെ 3 ഹാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനായി പ്രത്യേകം ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്. 3 ഹാളുകളിലായി 21 ടേബിലുകളിലാവും വോട്ടെണ്ണല്‍ നടക്കുക.

കായംകുളം : കായംകുളം നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ആകെയുള്ള 314 ബൂത്തുകളിലെ വോട്ടുകള്‍ 15 റൗണ്ടുകളിലായി എണ്ണുമ്പോള്‍ ഒരു ഹാളില്‍ 7 ടേബിള്‍ എന്ന നിലക്ക് ആകെയുള്ള 3 ഹാളുകളിലായി 21 ടേബിളുകളാണ് ഒരുക്കുക. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആകെ 10 ടേബിളുകള്‍ ആണ് ഒരുക്കുക.

ചെങ്ങന്നൂര്‍ മണ്ഡലം: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ഇ വി എം വോട്ടെണ്ണലിനായി

ഒരു റൗണ്ടില്‍ 21 ടേബിളുകള്‍ ഉണ്ട്. ഒരു ഹാളില്‍ 7 ടേബിളുകള്‍ . ആകെ 16 റൗണ്ടുകള്‍ ഉണ്ട്.

ആകെ 3 ഹാളുകള്‍ ആണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റല്‍ വോട്ടെണ്ണലിനായി ഒരു ഹാളില്‍ 10 ടേബിളുകളും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്.

Next Story

RELATED STORIES

Share it