Latest News

കൊവിഡ് 19: ജിദ്ദയില്‍ നിന്ന് 160 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

കൊവിഡ് 19: ജിദ്ദയില്‍ നിന്ന് 160 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
X

കരിപ്പൂര്‍: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 160 പ്രവാസികള്‍ കൂടി തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് 29 രാത്രി 11.40ന് എത്തിയ എ.ഐ-960 എയര്‍ ഇന്ത്യ വിമാനത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 157 പേരും മൂന്ന് കര്‍ണ്ണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 43 കുട്ടികള്‍, 59 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 26 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 129 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 87, ആലപ്പുഴ എട്ട്, ഇടുക്കി മൂന്ന്, കാസര്‍കോട് രണ്ട്, കൊല്ലം ആറ്, കോഴിക്കോട് 20, എറണാകുളം ഒന്ന്, കോട്ടയം ആറ്, പാലക്കാട് ഏഴ്, പത്തനംതിട്ട മൂന്ന്, വയനാട് നാല്, കണ്ണൂര്‍ ഏഴ്, തൃശൂര്‍ മൂന്ന്. കര്‍ണ്ണാടക സ്വദേശികള്‍ മൂന്ന്.


Next Story

RELATED STORIES

Share it