Latest News

ചൈനയില്‍ വീണ്ടും കൊറോണ: പുതുതായി 10 കേസുകള്‍

56 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് ബീജിംഗ് ആദ്യത്തെ കൊവിഡ് 19 കേസ് റിപോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച, നഗരത്തില്‍ രണ്ട് കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ വീണ്ടും കൊറോണ: പുതുതായി 10 കേസുകള്‍
X

ബീജിംഗ്: ബീജിംഗില്‍ സ്ഥിരീകരിച്ച രണ്ട് അണുബാധകള്‍ ഉള്‍പ്പെടെ ചൈനയില്‍ 10 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് ബീജിംഗില്‍ ഗ്രേഡ് ഒന്ന് മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബീജിംഗിലെ ക്‌സിചെങ് നഗരത്തിലാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്.

56 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് ബീജിംഗ് ആദ്യത്തെ കൊവിഡ് 19 കേസ് റിപോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച, നഗരത്തില്‍ രണ്ട് കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫെങ്ടൈ ജില്ലയിലെ ചൈന മീറ്റ് ഫുഡ് റിസര്‍ച്ച് സെന്ററിലെ ജോലിക്കാര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ആയിരക്കണക്കിന് ചൈനീസ് പൗരന്മാരെ വിദേശത്ത് നിന്ന് തിരിച്ചയക്കുന്ന അന്താരാഷ്ട്ര വിമാനങ്ങളൊന്നും നഗരത്തില്‍ വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. എല്ലാ ഫ്‌ളൈറ്റുകളും സമീപത്തുള്ള മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു.തിരിച്ചെത്തിയവര്‍ക്ക് പരിശോധനയും 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാക്കി. രാജ്യത്ത് കൊവിഡ് വീണ്ടും കാണപ്പെട്ട സാഹചര്യത്തില്‍ മറ്റൊരു ചൈനീസ് നഗരവും കൊവിഡിന്റെ ഉത്ഭവ കേന്ദ്രവുമായ വുഹാനിലെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.


Next Story

RELATED STORIES

Share it