Latest News

വയനാട്ടില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

വയനാട്ടില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ പതിനഞ്ചിന് ചെന്നൈയില്‍ നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചുള്ളിയോട് സ്വദേശി 31കാരന്‍, ജൂണ്‍ അഞ്ചിന് കുവൈത്തില്‍ നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തിയ അമ്പലവയല്‍ സ്വദേശി 53കാരന്‍, പതിനഞ്ചാം തീയതി അബുദാബിയില്‍നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തിയ ചുള്ളിയോട് സ്വദേശി 53കാരന്‍, പതിമൂന്നാം തീയതി കുവൈത്തില്‍ നിന്ന് കൊച്ചി വഴി എത്തിയ ചുള്ളിയോട് സ്വദേശി 24കാരന്‍, ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന് കൊച്ചി വഴി ജില്ലയില്‍ എത്തിയ വെള്ളമുണ്ട സ്വദേശി 29കാരന്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഒഴികെ നാലു പേര്‍ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 27 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികില്‍സയിലുണ്ട്.

തിങ്കളാഴ്ച്ച നിരീക്ഷണത്തിലായ 246 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 3530 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 192 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,777 പേരുടെ സാംപിളുകളില്‍ 2415 ആളുകളുടെ ഫലം ലഭിച്ചതില്‍ 2367 നെഗറ്റീവാണ്. 357 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെഭാഗമായി ജില്ലയില്‍ നിന്ന് ആകെ 4,031 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . ഇതില്‍ ഫലം ലഭിച്ച 3,355 ല്‍ 3,330 നെഗറ്റീവാണ് .

Next Story

RELATED STORIES

Share it