Latest News

കൊറോണ: കുവൈത്തില്‍ 8 മരണം, 184 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ: കുവൈത്തില്‍ 8 മരണം, 184 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 8 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 96 ആയി. 184 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 885 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നു വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 12860ആയി. ഇവരില്‍ 4349 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.

ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 265, അഹമദി 197, ഹവല്ലി 251, കേപിറ്റല്‍ 75 ജഹറ 97.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയ 104, ഹവല്ലി 74, ജിലീബി 73, സല്‍വ 70 എന്നിവിടങ്ങളില്‍ നിന്നാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം: സ്വദേശികള്‍ 109, ഈജിപ്തുകാര്‍ 267, ബംഗ്ലാദേശികള്‍ 115, ബാക്കി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്ന് 189 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 3640 ആയി. ആകെ 9124 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ഇവരില്‍ 100 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it