Latest News

സത്യം ജയിക്കും; ഇഡിയുടെ ചോദ്യം ചെയ്യലിനെതിരേ റോബര്‍ട്ട് വാദ്ര

സത്യം ജയിക്കും; ഇഡിയുടെ ചോദ്യം ചെയ്യലിനെതിരേ റോബര്‍ട്ട് വാദ്ര
X

ന്യൂഡല്‍ഹി: 2008 ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി പ്രമുഖ വ്യവസായിയും പ്രിയങ്കാ ഗാന്ധി എംപിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ അദ്ദേഹത്തെ ഏകദേശം അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഫെഡറല്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇഡി നടപടിയെ 'രാഷ്ട്രീയ പകപോക്കല്‍' എന്നാണ്് റോബര്‍ട്ട് വാദ്ര വിശേഷിപ്പിച്ചത്. സത്യം ജയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികളുമായി താന്‍ എപ്പോഴും സഹകരിച്ചിട്ടുണ്ടെന്നും ധാരാളം രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹരിയാനയിലെ മനേസര്‍-ഷിക്കോപൂരിലെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രയ്ക്കെതിരായ അന്വേഷണം.

Next Story

RELATED STORIES

Share it