Sub Lead

പോപുലര്‍ ഫ്രണ്ട് യുഎപിഎ കേസ്: 17 പേരുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം തള്ളി

പോപുലര്‍ ഫ്രണ്ട് യുഎപിഎ കേസ്: 17 പേരുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം തള്ളി
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണ വിധേയരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിട്ട് ഒമ്പതുമാസം കഴിഞ്ഞെന്നും ജാമ്യവ്യവസ്ഥകളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നടപടി.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്ക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി, അലി, അബ്ദുല്‍ കബീര്‍, റിസ്‌വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് തുടങ്ങിയവരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം.

Next Story

RELATED STORIES

Share it