- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: രോഗമുക്തിനിരക്ക് 60 ശതമാനം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത് 20,033 പേര്‍ക്ക്, രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.5 ലക്ഷത്തില്‍ അധികം
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗം ഇന്നു നടന്നു. രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 60 ശതമാനം പിന്നിട്ടു. 60.73 ശതമാനമാണ് ഇന്ന് രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,033 പേരാണ് കോവിഡ്19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,79,891 ആണ്.
നിലവില്‍ 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,52,452 എണ്ണം അധികമായി. 'ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തിതുവരെ 93 ലക്ഷത്തോളം പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,576 സാംപിളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകള്‍ 92,97,749.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1074 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 775 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 299 ഉം ആണ്.
RELATED STORIES
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMT