Latest News

കൊവിഡ്: ഔറംഗബാദില്‍ വാരാന്ത്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

കൊവിഡ്: ഔറംഗബാദില്‍ വാരാന്ത്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
X

ഔറംഗബാദ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വാരാന്ത്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കും വരെ എല്ലാ വാരാന്ത്യത്തിലും ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം മറ്റു ദിവസങ്ങളില്‍ ഭാഗിക ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ഔറംഗബാദില്‍ ഇതുവരെ 57,755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ വരെ 5,569 പേര്‍ സജീവ രോഗിളുണ്ട്.

വാരാന്ത്യ ലോക്ക് ഡൗണിനു പുറമെ മറ്റ് ദിവസങ്ങളില്‍ ഭാഗികമായ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ നാല് വരെയാണ് ഭാഗിക ലോക്ക് ഡൗണ്‍ നിലവിലുണ്ടാവുക.

നാഗ്പൂരില്‍ മാര്‍ച്ച് 15-21 വരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് പച്ചക്കറി, പഴം, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

മഹാരാഷ്ട്രയില്‍ 13,659 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ 54 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 22,52,057 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Next Story

RELATED STORIES

Share it