Latest News

കൊവിഡ് 19 ബാധിച്ച് മദ്ധ്യവയസ്‌ക മരിച്ചു

കൊവിഡ് 19 ബാധിച്ച് മദ്ധ്യവയസ്‌ക മരിച്ചു
X

മാള: കൊവിഡ് 19 ബാധിച്ച് മദ്ധ്യവയസ്‌ക മരിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വടക്കുംമുറി കണിച്ചായില്‍ ശങ്കരന്‍കുട്ടിയുടെ ഭാര്യ ഗീത (48) യാണ് മരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം എട്ട് മുതല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

രണ്ട് വര്‍ഷമായി കരള്‍ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 13 ന് ഡിസ്ചാര്‍ജാവുകയും ചെയ്തിരുന്നു. വീട്ടിലെത്തിയതിനു ശേഷം കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവരുടെ ഭര്‍ത്താവിനും മകനും കൊവിഡ് 19 പോസിറ്റീവ് ആകുകയും ഇക്കഴിഞ്ഞ ചൊവ്വാഴ്ച നെഗറ്റീവ് ആയി വീട്ടിലെത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it