Latest News

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
X

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസ്സുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവുമുണ്ടായിരുന്നു.

ജൂലൈ 6നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സലാമിന് രോഗബാധ എവിടെനിന്നാണ് വന്നതെന്നതിനെ കുറിച്ച് ധാരണയില്ല.

ന്യുമോണിയ ബാധിതനായതിനെ തുടര്‍ന്ന് ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. അവിടെ വച്ചാണ് രോഗം സ്ഥിരീകരിച്ചത്.

48 പേര്‍ സലാമിന്റെ പ്രഥമ സമ്പര്‍ക്ക പട്ടികയിലുണ്ട്. അവര്‍ നിരീക്ഷണത്തിലാണ്. മകന്റെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.

ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ അബ്ദുല്‍ സലാം മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു.

Next Story

RELATED STORIES

Share it