Latest News

കൊവിഡ് പ്രതിരോധം: കോട്ടയത്ത് നിര്‍ദേശങ്ങള്‍ പാലിക്കാത്ത 447 പേര്‍ക്കെതിരെ നടപടി

കൊവിഡ് പ്രതിരോധം: കോട്ടയത്ത് നിര്‍ദേശങ്ങള്‍ പാലിക്കാത്ത 447 പേര്‍ക്കെതിരെ നടപടി
X

കോട്ടയം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 447 പേര്‍ക്കെതിരെ കോട്ടയം ജില്ലയില്‍ നടപടിയെടുത്തു.

ക്വിക് റെസ്പോണ്‍സ് ടീമുകള്‍ നടത്തിയ പരിശോധനയിലാണ് പൊതുജനങ്ങളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ 330 പേര്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരാണ്.

സാമൂഹിക അകലം പാലിക്കാതിരുന്നവരെയും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതിരുന്നവരെയും പരിശോധന സംഘം പിടികൂടി.

രോഗപ്രതിരോധ മുന്‍കരുതലുകള്‍ ഇല്ലാതെ കച്ചവടം നടത്തിയ വ്യാപാരികളാണ് 117 പേര്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കാതിരുന്നതിനും സാമൂഹിക അകലം ഉറപ്പാക്കാത്തതിനും മാസ്‌ക് ധരിക്കാതെ എത്തിയവരെ അകത്ത് പ്രവേശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

138 പേരില്‍ നിന്ന് പിഴ ഈടാക്കി. ഒരു കച്ചവട സ്ഥാപനത്തിനും 39 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 213 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു.

റവന്യു, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ക്വിക് റെസ്പോണ്‍സ് ടീമുകള്‍ തിരുവോണ ദിവസവും പരിശോധന നടത്തും.

Next Story

RELATED STORIES

Share it