Latest News

സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ച ജയിലില്‍ 50ഓളം പേര്‍ക്ക് കൊവിഡ്; ആശങ്ക പങ്കുവച്ച് ഭാര്യ റൈഹാനത്ത് സിദ്ദിഖ്

സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ച ജയിലില്‍ 50ഓളം പേര്‍ക്ക് കൊവിഡ്; ആശങ്ക പങ്കുവച്ച് ഭാര്യ റൈഹാനത്ത് സിദ്ദിഖ്
X

കോഴിക്കോട്: റിപോര്‍ട്ടിങ്ങിനിടെ യുപി പോലിസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ച ജയിലില്‍ അമ്പതോളം പേര്‍ക്ക് കൊവിഡ് ബാധ. സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് സിദ്ദിക്കാണ് എഫ്ബി വഴി തന്റെ ആശങ്ക പങ്കുവച്ചത്.

ജയിലില്‍ പലര്‍ക്കും പനി തുടങ്ങിയിട്ടുണ്ട്. സെല്ലുകളില്‍ കടുത്ത ചൂടാണെങ്കിലും ആര്‍ക്കും ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ല. ഒപ്പം നോമ്പുമാസം കൂടി തുടങ്ങിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായെന്ന് റൈഹാനത്ത് പറയുന്നു. യുപിയിലെ മഥുര ജയിലിലാണ് സിദ്ദിഖ് ഉള്ളത്.

ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് കാപ്പനും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മൂന്നുപേരും ഹാഥ്‌റസിനു 42 കിലോമീറ്റര്‍ അകലെ വച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്. കാപ്പന്‍ ഹാഥ്രസ് സംഭവങ്ങളുടെ പേരില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യുപി പോലിസ് ആരോപിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധുണ്ടെന്നും പോലിസ് ആരോപിക്കുന്നു. അതീകു റഹ്മാന്‍, ആലം, മസൂദ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേര്‍.

Next Story

RELATED STORIES

Share it