Latest News

കൊവിഡ് രണ്ടാം തരംഗം: തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാന്‍ ആലോചന

കൊവിഡ് രണ്ടാം തരംഗം: തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാന്‍ ആലോചന
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ ആലോചന. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് നടത്തിയ കൊവിഡ് വാര്‍ത്തകള്‍ പുറത്തുവിട്ടുകൊണ്ടുളള വാര്‍ത്താ സമ്മേളനത്തില്‍ തടവകുകാര്‍ക്ക് പരോള്‍ അനുവദിച്ചേക്കുമെന്ന സൂചന നല്‍കിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്. പല ജയിലുകളിലും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെ തടവുകാരും അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.

കൊവിഡ് ഒന്നാം തരംഗത്തിലും സുപ്രിംകോടതി വിധിപ്രകാരം നിശ്ചിത കാലത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it