Latest News

കൊവിഡ് രണ്ടാം തരംഗം: ഉത്തരവില്‍ വ്യക്തത വരുത്തി കാസര്‍കോഡ് ജില്ലാ കലക്ടര്‍

കൊവിഡ് രണ്ടാം തരംഗം: ഉത്തരവില്‍ വ്യക്തത വരുത്തി കാസര്‍കോഡ് ജില്ലാ കലക്ടര്‍
X

കാസര്‍ഗോഡ്: ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതല്ല. എന്നാല്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ദീര്‍ഘ സമയം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് നടത്തുന്നവര്‍, കച്ചവടം ചെയ്യുന്നവര്‍, പൊതുയോഗങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്ക് ബാധകമാണ്. ഇത്തരം പരിശോധന നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലിസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളോട് കൂടുതല്‍ അടുത്തിടപഴകുന്ന വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്‌സി തൊഴിലാളികള്‍, സ്വകാര്യ സര്‍ക്കാര്‍ ബസുകളിലെ ജീവനക്കാര്‍ എന്നിവര്‍ 14 ദിവസം ഇടവിട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

കൂടുതല്‍ ജനസാന്ദ്രതയുള്ള മേഖലകളിലേക്ക് വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണം. കൂടിച്ചേരലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ തീരുമാനം. ടെസ്റ്റ് നടത്തുന്നതിനായി നഗരപ്രദേശങ്ങളിലേക്ക് വരേണ്ടതില്ല. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായും കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷനും ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്താം.

45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ തല്‍ക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവര്‍ക്ക് നിലവിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. 45 വയസ്സിന് താഴെ വാക്‌സിനേഷന്റെ ഭാഗമാകാത്തവരെ കൊവിഡ് മഹാമാരിയില്‍ നിന്നും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. പ്രത്യേകിച്ചും യുവാക്കളിലെ കൊവിഡ് മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് അത്യന്താപേക്ഷിതമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രൂക്ഷമായ ഈ വ്യാപനം തടയുന്നതിന് എസ്എംഎസ് (മാസ്‌ക,് സാനിറ്റൈസര്‍, സാമൂഹ്യ അകലം) കര്‍ശനമായി പാലിക്കണം. ഇതിന്റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നതിന് ജില്ലാ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയെന്നത്. വാക്‌സിനേഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന കൊവിഡ് വാക്‌സിന്‍ മുഴുവന്‍ ആളുകളും സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ തലത്തില്‍ നടത്തി വരുന്നു. വാക്‌സിനേഷന്‍ സ്വീകരിച്ച 45 വയസ്സിന് മുകളിലുള്ള മുഴുവന്‍ ജനങ്ങളെയും കൊവിഡിന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ വാക്‌സിനേഷന്റെ ഭാഗമാകാത്ത കുട്ടികളടക്കം 45 വയസിന് താഴെയുള്ളവരെ സംരക്ഷിക്കുന്നതിന് കൂട്ട പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

1. ആരിക്കാടി പി.എച്ച്.സി

2. അഡൂര്‍ എഫ്.എച്ച്.സി

3. അജാനൂര്‍ പി.എച്ച്.സി

4. ആനന്ദാശ്രമം പി.എച്ച്.സി

5. ബദിയഡുക്ക സി.എച്ച്.സി

6. ബന്തടുക്ക പി.എച്ച്.സി

7. ബായാര്‍ പി.എച്ച്.സി

8. ബേഡഡുക്ക താലൂക്ക് ആശുപത്രി

9. ബെള്ളൂര്‍ പി.എച്ച്.സി

10. ചട്ടഞ്ചാല്‍ പി.എച്ച്.സി

11. ചെങ്കള സി.എച്ച്.സി

12. ചെറുവത്തൂര്‍ സി.എച്ച്.സി

13. ചിറ്റാരിക്കാല്‍ പി.എച്ച്.സി

14. എണ്ണപ്പാറ എഫ്.എച്ച്.സി

15. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

16. കരിന്തളം എഫ്.എച്ച്.സി

17. കാസര്‍കോട് ജനറല്‍ ആശുപത്രി

18. കൊന്നക്കാട് പി.എച്ച്.സി

19. കയ്യൂര്‍ എഫ്.എച്ച്.സി

20. കുമ്പഡാജെ പി.എച്ച്.സി

21. കുമ്പള സി.എച്ച്.സി

22. മധൂര്‍ പി.എച്ച്.സി

23. മടിക്കൈ പി.എച്ച്.സി

24. മംഗല്‍പാടി താലൂക്ക് ആശുപത്രി

25. മഞ്ചേശ്വരം സി.എച്ച്.സി

26. മീഞ്ച പി.എച്ച്.സി

27. മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സി

28. മൗക്കോട് എഫ്.എച്ച്.സി

29. മുളിയാര്‍ സി.എച്ച്.സി

30. മുള്ളേരിയ എഫ്.എച്ച്.സി

31. നര്‍ക്കിലക്കാട് പി.എച്ച്.സി

32. നീലേശ്വരം താലൂക്ക് ആശുപത്രി

33. ഓലാട്ട് പി.എച്ച്.സി

34. പടന്നെ പി.എച്ച്.സി

35. പനത്തടി താലൂക്ക് ആശുപത്രി

36. പള്ളിക്കര

37. പാണത്തൂര്‍ പി.എച്ച്.സി

38. പെരിയ സി.എച്ച്.സി

39. പെര്‍ള പി.എച്ച്.സി

40. പുത്തിഗെ പി.എച്ച്.സി

41. തൈക്കടപ്പുറം എഫ്.എച്ച്.സി

42. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി

43. ഉദുമ എഫ്.എച്ച്.സി

44. ഉടുമ്പുംതല പി.എച്ച്.സി

45. വലിയപറമ്പ പി.എച്ച്.സി

46. വെള്ളരിക്കുണ്ട് പി.എച്ച്.സി

47. വോര്‍ക്കാടി എഫ്.എച്ച്.സി

സ്വകാര്യ ആശുപത്രികള്‍

1. സണ്‍റൈസ് ആശുപത്രി മാവുങ്കാല്‍

2. ഇ.കെ നായനാര്‍ ആശുപത്രി നായമ്മാര്‍മൂല

3. കെ.എ.എച്ച്.എം ആശുപത്രി ചെറുവത്തൂര്‍

4. കേര്‍വെല്‍ ആശുപത്രി കാസര്‍കോട്

5. ജനാര്‍ദ്ദന ആശുപത്രി കാസര്‍കോട്

6. കുമ്പള കോഓപ്പറേറ്റീവ് ആശുപത്രി

7. യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ കാസര്‍കോട്

8. കിംസ് കാസര്‍കോട്

9. മാലിക് ദീനാര്‍ കാസര്‍കോട്

10. കോഓപ്പറേറ്റീവ് ഹെല്‍ത്ത് കെയര്‍ ചെറുവത്തൂര്‍

ജില്ലയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍

ആര്‍ ടി പി സി ആര്‍/ആന്റിജന്‍ ടെസ്റ്റ്

1. ജനറല്‍ ആശുപത്രി കാസര്‍കോട്

2. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്

3. താലൂക്ക് ആശുപത്രി ബേഡഡുക്ക

4. താലൂക്ക് ആശുപത്രി മംഗല്‍പാടി

5. താലൂക്ക് ആശുപത്രി പൂടംകല്ല്

6. താലൂക്ക് ആശുപത്രി നീലേശ്വരം

7. താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍

8. സി എച്ച് സി പെരിയ

9. സി എച്ച് സി ചെറുവത്തൂര്‍

10. എഫ് എച്ച് സി ഉദുമ

11. എഫ് എച്ച് സി എണ്ണപ്പാറ

12. സി എച്ച് സി കുമ്പള

13. എഫ് എച്ച് സി ചിറ്റാരിക്കാല്‍

14. എഫ് എച്ച് സി ഓലാട്ട്

15. എഫ് എച്ച് സി പടന്ന

16. എഫ് എച്ച് സി ചെങ്കള

17. സി എച്ച് സി മുളിയാര്‍

18. എഫ് എച്ച് സി അജാനൂര്‍

19. സി എച്ച് സി ബദിയടുക്ക

20. എഫ് എച്ച് സി വെള്ളരിക്കുണ്ട്

21. എഫ് എച്ച് സി വലിയപറമ്പ

ഇവ കൂടാതെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഗരസഭകളും ആവശ്യപ്പെടുന്ന മുറയ്ക്ക് സ്‌പെഷല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശവും ഡി.എം.ഒയ്ക്ക് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it