Latest News

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍
X

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കും. അതതു ജില്ലകളിലിലെ ആശുപത്രികളിലാണ് ഡ്രൈറണ്‍ നടത്തുക.

ആന്ധ്ര, ഗുജറാത്ത്്, പഞ്ചാബ്, അസം തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ ഇതോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ട് ദിവസങ്ങിലായിരുന്നു അവിടെ ഡ്രൈ റണ്‍ നടത്തിയത്. ജനുവരിയില്‍ മറ്റ് സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

യഥാര്‍ത്ഥ കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുനടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തുന്നത്. കൊവിഡ് വാക്‌സിന്‍ വിതരണ സംവിധാനം, വിവരങ്ങള്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യല്‍, വാക്‌സിനേഷ് ടീമിനെ സജ്ജീകരിക്കലും വിന്യസിക്കലും, വാക്‌സിന്‍ ശേഖരണം, റിപോര്‍ട്ടിങ്, അവലോകനം തുടങ്ങി ഇതുസംബന്ധിച്ച വിവരണങ്ങള്‍ ശേഖരിക്കലും ഡ്രൈറണിന്റെ ഭാഗമാണ്.

ഡിസംബര്‍ 20 ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക.

Next Story

RELATED STORIES

Share it