Latest News

കൊവിഡ് വകഭേദം ഇന്ത്യയിലും; രോഗബാധ സ്ഥിരീകരിച്ചത് 6 പേര്‍ക്ക്

കൊവിഡ് വകഭേദം ഇന്ത്യയിലും; രോഗബാധ സ്ഥിരീകരിച്ചത് 6 പേര്‍ക്ക്
X

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ ജനതികമാറ്റം സംഭവിച്ച കൊവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഇതുവരെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് പേരും ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. ആറു പേരില്‍ മൂന്നു പേര്‍ ബംഗളൂരുവിലും രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമാണ് ചികില്‍സയില്‍ കഴിയുന്നത്. ആറ് പേരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക മുറികളില്‍ സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

രോഗികളുമായി സമ്പര്‍ക്കത്തിലായ മുഴുവന്‍ പേരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവരെ സമ്പര്‍ക്കവിലക്കിലേക്കയച്ചിരിക്കുകയാണ്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച കൊവിഡ് സാംപിളുകള്‍ ജീനോം സീക്വന്‍സിങ് പരിശോധന നടന്നുവരികയാണ്. കൊവിഡിന്റെ ജനതികവകഭേദം നിലവില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കെണ്ടെത്തിയത്.

കേരളത്തില്‍ അമ്പതോളം സാംപിളുകള്‍ പരിശോധനയ്ക്കായി പൂനെയിലേക്കയച്ചിട്ടുണ്ട്. ഒന്നിന്റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. എങ്കിലും സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it