Latest News

മുഫീദക്കു പിന്നാലെ മകനെയും കൊലക്കു കൊടുക്കാനൊരുങ്ങി സിപിഎം

കുട്ടിയില്‍ കടുത്ത മാനസികാഘാതമുണ്ടാക്കി ജീവിതം തകര്‍ക്കും വിധമുള്ള ആരോപണങ്ങളാണ് സിപിഎം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്

മുഫീദക്കു പിന്നാലെ മകനെയും കൊലക്കു കൊടുക്കാനൊരുങ്ങി സിപിഎം
X

സ്വന്തം പ്രതിനിധി

കല്‍പറ്റ:വെള്ളമുണ്ട തരുവണ പുലിക്കാട് സ്വദേശി ടി കെ ഹമീദ് ഹാജിയുടെ രണ്ടാം ഭാര്യ മുഫീദ തീപൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലുള്ള സിപിഎം പതിനാലുകാരനായ മുഫീദയുടെ മകനെതിരെയും അപവാദവുമായി രംഗത്ത്. കുട്ടിയില്‍ കടുത്ത മാനസികാഘാതമുണ്ടാക്കി ജീവിതം തകര്‍ക്കും വിധമുള്ള ആരോപണങ്ങളാണ് സിപിഎം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.

മുഫീദയുടെ മരണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കിടയിലും പൊതു സമൂഹത്തിലും സിപിഎം ഒറ്റപ്പെട്ടിരുന്നു. മുഫീദയുടെ മരണത്തില്‍ ഘടക കക്ഷികള്‍ പോലും സിപിഎമ്മിനെതിരെ രംഗത്തു വന്നിട്ടും ആഴ്ചകളോളം പാര്‍ട്ടി നേതൃത്വം മൗനത്തിലായിരുന്നു.മുഖം രക്ഷിക്കാനുള്ള രാഷ്ട്രീയ അടവുകളുമായി കഴിഞ്ഞ ദിവസം തരുവണയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് മരണപ്പെട്ട മുഫീദയുടെ പതിനാലുകാരനായ മകനെ കൊലക്കു കൊടുക്കുന്ന പരാമര്‍ശങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയത്.

മുഫീദയെ രണ്ടാം ഭര്‍ത്താവിന്റെ ബന്ധുക്കളും സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു.ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് രാത്രിയും ആളുകള്‍ എത്തിയപ്പോള്‍ മുഫീദയെ അവര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ മകന്‍ മൊബൈലില്‍ പകര്‍ത്തി. ഭീഷണിക്കിടെ രണ്ടാം ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പ്രകോപനം ക്യൂരമായപ്പോള്‍ മുഫീദ മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു. ഭീഷണി തുടര്‍ന്നാല്‍ ദേഹത്ത് തീ കൊളുത്തുമെന്ന് മുഫീദ വിളിച്ചു പറഞ്ഞു. അതു കേട്ട് വന്നവര്‍ തിരിച്ചു പോവുമെന്ന് കരുതി മകന്‍ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ തീ കൊളുത്താനായിരുന്നു ഭീഷണിയുമായി വന്നവരുടെ മറുപടി. ഇതു കേട്ട മുഫീദ പെട്ടെന്ന് ദേഹത്ത് തീ കൊളുത്തി. അതോടെ മകന്‍ മൊബൈല്‍ എറിഞ്ഞ് ഉമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായാണ് മുഫീദ ദേഹത്ത് തീ കൊളുത്തിയത്. അതു കൊണ്ടു തന്നെ തീ ആളിത്തുടങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെട്ടു.

മുഫീദ മരിച്ച് ദിവസങ്ങള്‍ക്കു ശേഷം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കു ദൃശ്യങ്ങള്‍ പുറത്തായത്.മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും നേരിട്ട് ബന്ധമുണ്ടെന്നതിന്റെ സംസാരിക്കുന്ന തെളിവായിരുന്നു ആ ദൃശ്യങ്ങള്‍. അതു പുറത്തു വന്നതോടെ സിപിഎം ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഉത്തരം മുട്ടി.അതോടെയാണ് വീഡിയോ ചിത്രീകരിച്ച മകനെ തീവ്രവാദിയും ഭീകരനുമായി ചിത്രീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം തന്നെ രംഗത്തു വന്നതെന്നാണ് ആക്ഷേപം.

മുഫീദയുടെ മകനെതിരെ സിപിഎം നേതാക്കള്‍ നടത്തിയ മറ്റു ചില ഗുരുതര പരാമര്‍ശങ്ങളും കടുത്ത മാനസികാഘാതങ്ങളുളവാക്കുന്നതാണ്. ഇതു സംബന്ധിച്ച് വെള്ളമുണ്ട പോലിസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ കമ്മീഷനും മുഫീദയുടെ മൂത്ത മകന്‍ പരാതി നല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it