- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം നേതാവ് വയനാട് കാര്‍ഷിക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താവും
ഭരണസമിതി അംഗത്വത്തിനു അയോഗ്യതയെന്നു അന്വേഷണത്തില്‍ കണ്ടെത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപോര്‍ട്ട് നല്‍കി
പിസി അബ്ദുല്ല
കല്‍പറ്റ: സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗം കെ സുഗതനു വൈത്തിരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമാവും.
1969ലെ കേരള സഹകരണ നിയമത്തിലെ ചട്ടം 44(സി)(1) പ്രകാരം സുഗതനു ബാങ്ക് ഭരണസമിതിയംഗമായി തുടരുന്നതില്‍ അയോഗ്യതയുണ്ടെന്നു ജില്ലാ സഹകകരണ ജോയിന്റ് രജിസ്ട്രാര്‍ക്കു(ജനറല്‍) വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) റിപോര്‍ട്ട് നല്‍കി. കല്‍പറ്റയിലെ മാധ്യമപ്രവര്‍ത്തകന്‍ കോയാമു കുന്നത്തിന്റെ പരാതിയില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) നടത്തിയ അന്വേഷണത്തിലാണ് അയോഗ്യത കണ്ടെത്തിയത്. 2019ല്‍ വൈത്തിരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സുഗതനു കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ 12,33,094 രൂപ വായ്പ കുടിശ്ശികയുണ്ടായിരുന്നു. 2017 മാര്‍ച്ച് 30നു ഒരു വര്‍ഷത്തെ കാലാവധിയില്‍ എടുത്ത 10 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് വായ്പയാണ് കുടിശ്ശികയായത്. വൈത്തിരി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് തിയ്യതി വരെ വായ്പയിലേക്കു തിരിച്ചടവ് നടത്തിയിരുന്നില്ല. കുടിശ്ശിക തീര്‍ക്കുന്നതിനു 2018 മെയ് 11നു കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് സുഗതനു നോട്ടിസ് നല്‍കിയിരുന്നു. 2017ല്‍ അഞ്ചു വര്‍ഷ കാലാവധിയില്‍ സുഗതന്‍ കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നെടുത്ത എട്ടു ലക്ഷം രൂപയുടെ എന്‍എഎല്‍ടി മോര്‍ട്ട്‌ഗേജ് വായ്പ വൈത്തിരി ബാങ്ക് തിരഞ്ഞെടുപ്പ് തീയതിയില്‍ കുടിശ്ശികയായിരുന്നതായും അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ടെത്തി.
വൈത്തിരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പിനു 2019 ജനുവരി മൂന്നിനാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചത്. പത്രികയോടൊപ്പം സുഗതന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വായ്പ കുടിശ്ശിക സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തിയിരുന്നില്ല, പത്രികയുടെ സൂക്ഷ്മ പരിശോധന നടന്നപ്പോള്‍ സുഗതനെതിരായ പരാതികള്‍ വരാണാധികാരിക്കു ലഭിച്ചിരുന്നില്ല. വായ്പ കുടിശ്ശികയുള്ളയാള്‍ക്കു ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സഹകരണ ചട്ടങ്ങള്‍ പ്രകാരം അയോഗ്യതുണ്ട്. എന്നിരിക്കെ കുടിശ്ശിക വിവരം മറച്ചുവെച്ചാണ് സുഗതന്‍ വൈത്തിരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോയാമു കുന്നത്തിന്റെ പരാതി.
RELATED STORIES
ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍;...
26 Dec 2024 6:42 AM GMTമകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMTവന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം
26 Dec 2024 6:03 AM GMTപുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ...
26 Dec 2024 5:54 AM GMTഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍...
26 Dec 2024 5:35 AM GMTവിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം: സിപിഎ ലത്തീഫ്
26 Dec 2024 5:15 AM GMT