Latest News

ഓട്ടോ-ടാക്സി മേഖലയും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധി; എസ്ഡിപിഐ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി

ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമെന്ന നിലയ്ക്ക് ഇന്ധനവിലയില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്ന വാറ്റ് നികുതി ഉള്‍പ്പെടെയുള്ള മുഴുവന്‍ നികുതിയും ഒഴിവാക്കുക, മുഖ്യമന്ത്രിയുടെ ആശ്വാസ നിധിയില്‍ നിന്നും, മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്ന പണത്തില്‍നിന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും 5000 രൂപയുടെ ധനസഹായം അടിയന്തരമായി അനുവദിക്കുക

ഓട്ടോ-ടാക്സി മേഖലയും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധി; എസ്ഡിപിഐ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി
X

തിരുവനന്തപുരം: സ്വകാര്യ ബസ്, ഓട്ടോ-ടാക്സി മേഖലയും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിക്ക് സത്വരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കി. കൊവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണും അതിന് മുന്‍പ് കോവിഡ് വ്യാപകമായ പ്രദേശങ്ങളെ കണ്‍ന്റെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാലും സംസ്ഥാനത്തെ സ്വകാര്യ ബസ്, ഓട്ടോ-ടാക്സി മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും, ഉടമകളും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്.

കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഈ മേഖലകള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമെന്ന നിലയ്ക്ക് ഇന്ധനവിലയില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്ന വാറ്റ് നികുതി ഉള്‍പ്പെടെയുള്ള മുഴുവന്‍ നികുതിയും ഒഴിവാക്കുക, മുഖ്യമന്ത്രിയുടെ ആശ്വാസ നിധിയില്‍ നിന്നും, മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്ന പണത്തില്‍നിന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും 5000 രൂപയുടെ ധനസഹായം അടിയന്തരമായി അനുവദിക്കുക, ഒരു വര്‍ഷത്തേക്ക് ടാക്സും ക്ഷേമനിധിയും ഒഴിവാക്കി നല്‍കുക, ആര്‍.ടി.ഒ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാത്തരം ഫീസുകളും 50% കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഉള്‍പ്പെടെ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സബ്സിഡി ഇനത്തില്‍ പലിശ രഹിത വായ്പകള്‍ അനുവദിക്കുക, പ്രതിസന്ധി മറികടക്കുന്നതുവരെ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് തല്‍ക്കാലം ഒഴിവാക്കുക, കൊവിഡ് മൂലം നഷ്ടപ്പെട്ടുപോയ പെര്‍മിറ്റിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനും കാലാവധി നീട്ടി നല്‍കുക, പെര്‍മിറ്റുകള്‍ ഫ്രീസ് ചെയ്തു വയ്ക്കുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയവയാണ് അജ്മല്‍ ഇസ്മായീല്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it