Latest News

രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി; അശോക് ഗലോട്ട് പാര്‍ട്ടി അധ്യക്ഷനായാല്‍ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി

രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി; അശോക് ഗലോട്ട് പാര്‍ട്ടി അധ്യക്ഷനായാല്‍ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന അശോക് ഗെലോട്ടിന് ജയിച്ചാല്‍ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്താനാകില്ലെന്ന് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനു പകരം എതിരാളിയായ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.

'ഞങ്ങള്‍ ഉദയ്പൂരില്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. അത് പാലിക്കുമെന്നാണ് പ്രതീക്ഷ'- രാഹുല്‍ ഗാന്ധി കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഒരാള്‍, ഒരു പോസ്റ്റ്' നിയമത്തെക്കുറിച്ചും അത് അശോക് ഗെലോട്ടിന് ബാധകമാകുമോയെന്നുമുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു ഇതുവരെ അശോക് ഗലോട്ട്. ഇക്കാര്യം അദ്ദേഹം പലതവണ പ്രകടിപ്പിക്കുകയും ചെയ്തു.

അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഗെലോട്ടിന്റെ പകരക്കാരന്‍ സച്ചിന്‍ പൈലറ്റായിരിക്കും മുഖ്യമന്ത്രി. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സച്ചിനും ഗലോട്ടും തമ്മില്‍ 2020മുതല്‍ പോരാട്ടം നടക്കുകയാണ്.

സച്ചിന്‍ പൈലറ്റ് ഇന്നലെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it