Latest News

യുഡിഎഫ് യോഗത്തില്‍ വാക്‌പോര്: സഭയെ പിണക്കരുതെന്ന് ജോസഫ്; പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ബിഷപ്പെന്ന് ലീഗും

യുഡിഎഫ് യോഗത്തില്‍ വാക്‌പോര്: സഭയെ പിണക്കരുതെന്ന് ജോസഫ്; പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്  ബിഷപ്പെന്ന് ലീഗും
X

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് വാക്കുതര്‍ക്കം. പാലാ ബിഷപ്പിനെ പിണക്കരുതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. എല്ലാകാലത്തും യുഡിഎഫിനൊപ്പം നില്‍ക്കുന്നവരാണ് കത്തോലിക്ക സഭ. അതിനാല്‍ അവരെ പിണക്കരുത്. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ ദുരുദ്യേശമില്ലെന്നും പിജെ ജോസഫ് ആവര്‍ത്തിച്ചു.

അതേസമയം, ബിഷപ്പിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് മുസ്‌ലിം ലീഗ്് വ്യക്തമാക്കി. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് കോഴിക്കോട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചതെന്നും ലീഗ നേതൃത്വം യോഗത്തില്‍ പറഞ്ഞു.

യുഡിഎഫ് യോഗം ശേഷം പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും അഭിപ്രായ ഭിന്നതയുടെ സൂചന നല്‍കി. അഭിപ്രായ വ്യാത്യാസങ്ങളുണ്ടാകുന്നത് കൊണ്ടാണല്ലോ അടച്ചിട്ട മുറിയില്‍ യോഗം നടത്തുന്നതെന്നും പരാമര്‍ശിച്ചിരുന്നു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും മാണി സി കാപ്പനും പാല ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

Next Story

RELATED STORIES

Share it