Latest News

റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക്; നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക്; നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. 60 പ്രധാന സ്റ്റേഷനുകളില്‍ ഹോള്‍ഡിംഗ് ഏരിയകള്‍ സ്ഥാപിക്കല്‍, ക്രൗഡ് മാനേജ്‌മെന്റ് മാനുവല്‍, യാത്രക്കാരെ ബോധവല്‍ക്കരിക്കുന്ന കാമ്പയിന്‍ എന്നിവ ഉള്‍പ്പെടുന്ന സംരംഭങ്ങളെക്കുറിച്ച് തിങ്കളാഴ്ച റെയില്‍ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.

ന്യൂഡല്‍ഹി, പട്ന, സൂറത്ത്, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവയുള്‍പ്പെടെ 60 റെയില്‍വേ സ്റ്റേഷനുകള്‍ കണ്ടെത്തി. പ്ലാറ്റ്ഫോമുകള്‍ക്ക് പുറത്ത് താല്‍ക്കാലികമോ സ്ഥിരമോ ആയ ഹോള്‍ഡിംഗ് ഏരിയകള്‍ സ്ഥാപിക്കും. തിരക്ക് തടയാന്‍ ഇത്‌സഹായിക്കും,'' അശ്വിനി വൈഷ്ണവ് പറഞ്ഞു.

സുരക്ഷാ പ്രോട്ടോക്കോളുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനായി, നിലവിലുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ഒന്നിലേക്ക് ഏകീകരിക്കുന്ന ഒരു സമഗ്രമായ ക്രൗഡ് മാനേജ്‌മെന്റ് മാനുവല്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, റെയില്‍വേ സ്റ്റേഷനുകളിലുടനീളമുള്ള സുരക്ഷാ നടപടികള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും സാങ്കേതിക പിഴവുകള്‍ തിരിച്ചറിയുന്നതിനുമായി രാജ്യവ്യാപകമായി യാത്രക്കാര്‍ക്കുള്ള അവബോധ കാമ്പയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

''യാത്രക്കാര്‍ പടികളില്‍ ഇരിക്കുകയും വഴികള്‍ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതാണ് ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്, ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. പിഴ ചുമത്തുന്നത് പ്രായോഗികമല്ലാത്തതിനാല്‍, ഈ സ്വഭാവം മാറ്റുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും ''അശ്വിനി വൈഷ്ണവ് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നടപടിക്രമ പരിഷ്‌കാരങ്ങള്‍, യാത്രക്കാരെ ബോധവല്‍ക്കരിക്കുന്ന സംരംഭങ്ങള്‍ എന്നിവയുടെ സംയോജനത്തിലൂടെ, യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഭാവിയിലെ അപകടങ്ങള്‍ തടയുന്നതിനുമായി റെയില്‍വേ മന്ത്രാലയം സജ്ജമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it