- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൗതം നവ്‌ലാഖയെയും ആനന്ദ് തെല്‍തുംദെയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍
അറസ്റ്റിന്റെ പിന്നിലുള്ളത് രാജ്യത്ത് ഇന്ന് നടമാടുന്ന അവകാശനിഷേധങ്ങള്‍ക്കെതിരെ ബൗദ്ധിക പ്രതിഷേധം ഉയര്‍ന്നുവരുന്നത് തടയുക എന്ന ലക്ഷ്യം തന്നെയാണെന്ന് പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ ആരോപിച്ചു.
ന്യൂഡല്‍ഹി: മാവോവാദി ആരോപണമുന്നയിച്ച് എഴുത്തുകാരും പൗരാവകാശ പ്രവര്‍ത്തകരുമായ ഗൗതം നവ്‌ലാഖയെയും ആനന്ദ് തെല്‍തുംദെയെയും ഭീമ കൊരേഗാവ് കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. രണ്ടു പേര്‍ക്കും എതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് സുപ്രിം കോടതി നേരത്തെ നല്‍കിയ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. അതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലിസ് തുടങ്ങിവച്ചത്. അവരെ നിരന്തരം പീഡിപ്പിക്കാനും ജയിലില്‍ അടയ്ക്കാനും മഹാരാഷ്ട പോലീസും എന്‍ഐഎയും മറ്റു ഭരണകൂട സംവിധാനങ്ങളും നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് രാജ്യത്ത് ഇന്ന് നടമാടുന്ന അവകാശനിഷേധങ്ങള്‍ക്കെതിരെ ബൗദ്ധിക പ്രതിഷേധം ഉയര്‍ന്നുവരുന്നത് തടയുക എന്ന ലക്ഷ്യം തന്നെയാണെന്ന് പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ ആരോപിച്ചു.
കഴിഞ്ഞ അഞ്ചു മാസമായി യുഎപിഎ പ്രകാരം തടവില്‍ കഴിയുന്ന കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളായ അലന്‍ ശുഹൈബിന്റെയും താഹ ഫസലിന്റെയും വിമോചനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അലന്‍താഹ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. കെ സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, സന്ദീപ് പാണ്ഡെ, ഗൗതം മോദി, ബി. രാജീവന്‍, ജെ പ്രഭാഷ്, ജോയ് മാത്യു, കെ ഇ എന്‍, കെ അജിത, ജെ ദേവിക, പി കെ പോക്കര്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങി നിരവധി പേര്‍ പ്രസ്്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
പ്രസ്താവനയുടെ പൂര്‍ണരൂപം
പ്രമുഖ പണ്ഡിതന്മാരും പൗരാവകാശ പ്രവര്‍ത്തകരുമായ ഗൗതം നവ്‌ലാഖയെയും ആനന്ദ് തെല്‍തുംഡെയെയും ഭീമ കൊരേഗാവ് കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ അലന്‍താഹ മനുഷ്യാവകാശ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
രണ്ടു പേര്‍ക്കും എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് സുപ്രീം കോടതി നേരത്തെ നല്‍കിയ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത് നിര്‍ഭാഗ്യകരമാണ്. കാരണം മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും നേരെ നടക്കുന്ന ഭരണകൂട കയ്യേറ്റങ്ങളില്‍ ഇടപെടാനും പ്രതിഷേധിക്കാനുമുള്ള പരിമിതമായ അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് അതിലൂടെ വന്നുചേരുന്നത്.
ഗൗതം നവ്‌ലാഖയും ആനന്ദ് തെല്‍തുംഡെ യും ഇന്ത്യന്‍ പൊതുജീവിതത്തില്‍ നിറവേറ്റി വരുന്ന സുപ്രധാനമായ പങ്ക് രാജ്യം ഓര്‍ക്കേണ്ടതാണ്. അന്താരാഷ്ട്ര പ്രശസ്തരായ രണ്ടുപേരും നിരവധി ഗ്രന്ഥങ്ങളുടെയും അക്കാദമിക പഠനങ്ങളുടെയും പൊതുജീവിതത്തില്‍ എടുത്തു വരുന്ന ധീരമായ നിലപാടുകളുടെയും പേരില്‍ ശ്രദ്ധ നേടിയവരാണ്. അവരെ നിരന്തരം പീഡിപ്പിക്കാനും ജയിലില്‍ അടയ്ക്കാനും മഹാരാഷ്ട പോലീസും എന്‍ഐഎ യും മറ്റു ഭരണകൂട സംവിധാനങ്ങളും നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് രാജ്യത്തു ഇന്ന് നടമാടുന്ന അവകാശനിഷേധങ്ങള്‍ക്കെതിരെ ബൗദ്ധിക പ്രതിഷേധം ഉയര്‍ന്നു വരുന്നത് തടയുക എന്ന ലക്ഷ്യം തന്നെയാണ്.
കഴിഞ്ഞ അഞ്ചു മാസമായി യുഎപിഎ പ്രകാരം തടവില്‍ കഴിയുന്ന കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളായ അലന്‍ ശുഹൈബിന്റെയും താഹ ഫസലിന്റെയും വിമോചനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് അലന്‍താഹ മനുഷ്യാവകാശ സമിതി. ഈ സമിതിയിലെ അംഗങ്ങളും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ഗൗതം നവ്‌ലാഖയോടും ആനന്ദ് തെല്‍തുംഡെയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇന്ത്യയില്‍ മനുഷ്യാവകാശവങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഇരുവരും എന്ന് ഞങ്ങള്‍ കരുതുന്നു.
കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരും എന്‍ഐ എയും സ്വീകരിച്ചിരിക്കുന്ന നീതിരഹിതവും ജനാധിപത്യാവകാശങ്ങളെ നിഷേധിക്കുന്നതുമായ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ ബന്ധപ്പെട്ടവരോടും അതിനായി അവരെ പ്രേരിപ്പിക്കാന്‍ പ്രധാനമന്ത്രിയോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യം ഇന്ന് ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും സാധ്യമല്ലാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ രണ്ടു പ്രമുഖ പണ്ഡിതന്മാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അയക്കുന്നതു അങ്ങേയറ്റം നീതിരഹിതമായ നടപടിയാണ്. നീതിക്കുവേണ്ടി രംഗത്തിറങ്ങാനും പ്രക്ഷോഭം നയിക്കാനും പോലും സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അവരെ അറസ്‌റ് ചെയ്യാനുള്ള നീക്കം ദുരുപദിഷ്ടമാണ്. ദുരന്തത്തെപ്പോലും തങ്ങളുടെ കുല്‌സിതമായ അജണ്ടകള്‍ നടപ്പിലാക്കാനുള്ള അവസരമായി ഭരണാധികാരികള്‍ ഉപയോഗിക്കരുത്. ദേശീയ ദുരന്തത്തെ നേരിടാന്‍ എല്ലാ പൗരന്മാരും ഒന്നിച്ചു അണിനിരക്കേണ്ട സന്ദര്‍ഭമാണ് ഇതെന്ന് ഓര്‍ക്കുക.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:
കെ സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, സന്ദീപ് പാണ്ഡെ, ഗൗതം മോദി, ബി. രാജീവന്‍, ജെ പ്രഭാഷ്, ജോയ് മാത്യു, കെ ഇ എന്‍, കെ അജിത, ജെ ദേവിക, പി കെ പോക്കര്‍, കല്‍പ്പറ്റ നാരായണന്‍, കെ പി കണ്ണന്‍, സുനില്‍ പി ഇളയിടം, സാവിത്രി രാജീവന്‍, വെങ്കിടേശ് രാമകൃഷ്ണന്‍, രാമന്‍ മഹാദേവന്‍, രാംമോഹന്‍ കെ ടി, പ്രിയ പി പിള്ള, കെ ആര്‍ മീര, വി കെ ജോസഫ്, വി ആര്‍ സുധീഷ്, പി കെ പാറക്കടവ്, രതീ ദേവി, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, എന്‍ ശശിധരന്‍, അജയന്‍ അടാട്ട്, പി ജെ ജെയിംസ്, വി എസ് അനില്‍ കുമാര്‍, എസ് ഗോപാലകൃഷ്ണന്‍, അന്‍വര്‍ അലി, സജിത മഠത്തില്‍, മൈത്രി പ്രസാദ്, ദീപേഷ് ടി, കമല്‍ കെ എം, സുധ പത്മജ ഫ്രാന്‍സിസ്, വി പി വാസുദേവന്‍, കെ സി ഉമേഷ് ബാബു, മൈത്രേയന്‍, പി ടി ജോണ്‍, കെ കെ രമ, പ്രമോദ് പുഴങ്കര, കെ പി സേതുനാഥ്, പി എഫ് മാത്യൂസ്, കെ വിനോദ് ചന്ദ്രന്‍, പ്രേംചന്ദ്, എന്‍ പി ചെക്കുട്ടി, ആസാദ്, ദിലീപ് രാജ്, സുദീപ് കെ എസ്, കെ എന്‍ അജോയ് കുമാര്‍, സുല്‍ഫത്ത് എം, ദീപക് നാരായണന്‍, എം എം സചീന്ദ്രന്‍, ഷീബ അമീര്‍, കെ എസ് ഹരിഹരന്‍, ഗുലാബ് ജാന്‍, എം കെ ദാസന്‍, എന്‍ പി ചന്ദ്രശേഖരന്‍ (ചന്‍സ്), സി ആര്‍ നീലകണ്ഠന്‍, സ്മിത നെരവത്ത്, രേഷ്മ ഭരദ്വാജ്, കുസുമം ജോസഫ്, പി ടി മനോജ്, ജയന്‍ പി എം, കെ പി പ്രകാശന്‍, രവി പാലൂര്‍, ഐറിസ്, ടി ആര്‍ വേണുഗോപാലന്‍, വി കെ സുരേഷ്, ഒ പി സുരേഷ്, ദിനു വെയില്‍, വിജി പെണ്‍കൂട്ട്, അപര്‍ണ വിനോദ്, പി കുമാരന്‍കുട്ടി, മൃദുലാ ദേവി ശശിധരന്‍, പ്രിയേഷ് കുമാര്‍, ആസിഫ് കുന്നത്ത്, മുഹ്‌സിന്‍ പരാരി, എന്‍ സി ഹരിദാസന്‍, വി പി സുഹറ, ഷിനുകുമാര്‍, എം എം ഖാന്‍, സി യു ത്രേസ്യ , ആര്‍ കെ ബിജുരാജ്, എന്‍ കെ ഭൂപേഷ്, ബാലകൃഷ്ണന്‍ വിഎ, യാക്കൂബ്, ടി എല്‍ സന്തോഷ്, കെ കെ സുരേന്ദ്രന്‍, കെ സന്തോഷ് കുമാര്‍, എസ് വി രാജദുരെ, മഹതി രവി സംഘമിത്ര, ജോസി പി സി, ഷൗക്കത്തലി എറോത്ത്, ഇ പി അനില്‍, ശ്രീനിവാസന്‍ ഇ കെ ഹസീന, ഷീജ വി, മോന്‍സി പി ജെ, സുരേന്ദ്രനാഥ് സി, ബിന്ദു കെ സി, ഗിരിജ കെ പി, കെ മുരളി, വി വിജയകുമാര്‍, എ പ്രതാപന്‍, കെ പി വിജയ കുമാര്‍, മുഹമ്മദ് സലീം, കാര്‍മല്‍ ക്രിസ്റ്റി, കെ എന്‍ സുനന്ദന്‍, സുരേഷ് എം, അപ്പു ബാലുശ്ശേരി, ദീപ്തി നാരായണന്‍, ടി വി വിജയന്‍
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT