Latest News

ഡിഎ വിതരണം: ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ല: ധനമന്ത്രി

ഡിഎ വിതരണം: ആശങ്കകള്‍ക്ക്‌  അടിസ്ഥാനമില്ല: ധനമന്ത്രി
X

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വിതരണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസത്തെ ശമ്പളത്തോടൊപ്പം അധിക ഡിഎ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഡിഎ കുടിശ്ശിക രണ്ടോ മൂന്നോ മാസം കഴിഞ്ഞായിരിക്കും നല്‍കുക. ഈമാസം മുതല്‍ കുടിശ്ശിക വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്നാല്‍, അതു പണമായിത്തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സിപിഎമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സിപിഎമ്മിന് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കള്ളവോട്ട് ചെയ്യേണ്ട കാര്യമില്ല. ആ സംഭവത്തെക്കുറിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിശദീകരണം നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ഏത് അന്വേഷണത്തെയും നേരിടാന്‍ സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it