Latest News

വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ പ്രതി പിടിയില്‍

ഐഎഫ്ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ പ്ലസ് ടു, ഡിഗ്രി പഠനത്തിന് ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് 2018ല്‍ രണ്ട് പേരില്‍ നിന്ന് ഇയാള്‍ 2,27,100 രൂപ പല തവണകളായി വാങ്ങിച്ചിരുന്നു

വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ പ്രതി പിടിയില്‍
X

കണ്ണൂര്‍: പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് നല്‍കിയ കേസിലെ പ്രതി പിടിയില്‍. കയരളം സ്വദേശി കെ വി ശ്രീകുമാറിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂര്‍ യോഗശാല റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഎഫ്ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി.


ഐഎഫ്ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ പ്ലസ് ടു, ഡിഗ്രി പഠനത്തിന് ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് 2018ല്‍ രണ്ട് പേരില്‍ നിന്ന് ഇയാള്‍ 2,27,100 രൂപ പല തവണകളായി വാങ്ങിച്ചിരുന്നു. ഇവര്‍ക്ക് 2015 ലെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും 2015 - 2018 കാലഘട്ടത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ച് നല്‍കി ഇയാള്‍ വഞ്ചിക്കുകയായിരുന്നു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്. തട്ടിപ്പ് തിരിച്ചറിയാതിരിക്കാന്‍ പരാതിക്കാരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പ്രതി പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it