Latest News

ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍
X

കടയ്ക്കല്‍: തട്ടത്തുമലയില്‍ ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമണ്‍തൊടി സലാം മന്‍സിലില്‍ അബ്ദുല്‍ സലാം (52) ആണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: അബ്ദുള്‍ സലാം എന്നയാളും ഇയാളുടെ ഭാര്യയും തമ്മില്‍ ദാമ്പത്യ കാരണങ്ങള്‍ സംബന്ധിച്ച് കൊട്ടാരക്കര കുടുംബ കോടതിയില്‍ കേസ് നടന്നു വരുകയായിരുന്നു. കേസിലെ വിധി അനുകൂലമാക്കാന്‍ അബ്ദുല്‍സലാം തന്റെ പേരിലുള്ള വസ്തുക്കള്‍ സഹോദരന്മാരുടെ പേരിലും കൂട്ടുകാരന്റെ പേരിലും മാറ്റിയിരുന്നു. ഇതിനെതിരെ ഇയാളുടെ ഭാര്യ ഇന്നലെ കൊട്ടാരക്കര കുടുംബ കോടതിയില്‍ നിന്നും സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുല്‍ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഇയാളുടെ ഭാര്യാ പിതാവും മകനും കോടതി സ്റ്റാഫും ചേര്‍ന്ന് തട്ടത്തുമലയില്‍ കാറിലെത്തി. പാറക്കട എന്ന സ്ഥലത്ത് ഭാര്യാ പിതാവും മകനും ഇറങ്ങിനിന്ന സമയം സ്‌റ്റേ ഓര്‍ഡര്‍ കിട്ടി. ഭാര്യ പിതാവ് അബ്ദുല്‍ സലാമിന്റെ സഹോദരിയുടെ വീട്ടില്‍ എത്തിയതറിഞ്ഞ് ഇവരെപിന്തുടര്‍ന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവര്‍ നിന്ന ഭാഗത്തേക്ക് തന്റെ വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഭാര്യാപിതാവ് ഹോസ്പിറ്റലില്‍ പോകുംവഴി മരണപ്പെട്ടു.


മകന്‍ ഗുരുതരാവസ്ഥയില്‍ ഗോകുലം ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി പി. മധുവിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഗോപകുമാറിന്റ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ സനൂജ് എസ്, എസ്.ഐമാരായ ടി.ജെ.ജയേഷ്, അബ്ദുല്‍ ഖാദര്‍, ജിഎസ് ഐ ഷാജി ,റാഫി ,സുരേഷ്, എ.എസ് ഐ ഷജിം ,സി.പി ഒ, സജിത്ത്,സി .പി .ഒ .മണിലാല്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it