Latest News

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ്; രാജ്യത്ത് രോഗബാധിതര്‍ ഒമ്പതായി

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ്; രാജ്യത്ത് രോഗബാധിതര്‍ ഒമ്പതായി
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്‌സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒമ്പത് മങ്കിപോക്‌സ് കേസുകളാണ്. അതേസമയം, വയനാട് ജില്ലയില്‍ മങ്കിപോക്‌സ് സംശയത്തോടെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാര്‍ഗങ്ങളിലൂടെ മങ്കിപോക്‌സ് പ്രതിരോധവും നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സെറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അധര്‍ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധര്‍ പുനെവാലയുടെ പ്രതികരണം.

Next Story

RELATED STORIES

Share it