Latest News

നോട്ട്‌നിരോധനം പാവപ്പെട്ടവരുടെ പണം കോര്‍പറേറ്റുകളുടെ പോക്കറ്റിലെത്തിച്ചു; മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

നോട്ട്‌നിരോധനം പാവപ്പെട്ടവരുടെ പണം കോര്‍പറേറ്റുകളുടെ പോക്കറ്റിലെത്തിച്ചു; മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
X

ന്യൂഡല്‍ഹി: നോട്ട്‌നിരോധനം രാജ്യത്തെ പാവപ്പട്ടവരുടെയും ദിവസക്കൂലിക്കാരുടെയും പണം ധനികരുടെയും കോര്‍പറേറ്റുകളുടെയും വായ്പ എഴുതിത്തള്ളാന്‍ ഉപയോഗിച്ചെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. നോട്ട് നിരോധനത്തിലൂടെ പാപ്പരാക്കപ്പെട്ടവര്‍ രാജ്യത്തെ പാവപ്പെട്ടവരും കൂലിത്തൊഴിലാളികളുമാണ്. അനൗപചാരിക സമ്പദ്ഘടനയെയും അത് തകര്‍ത്തു. അതുവഴി രാജ്യത്തിന്റെ മൊത്തം സമ്പദ്ഘടന തന്നെയാണ് മോദി സര്‍ക്കാര്‍ തകര്‍ത്തത്. സാധാരണക്കാരുടെയും ചെറുകിട ഷോപ്പുടമകളുടെയും കൂലിവേലക്കാരുടെയും പോക്കറ്റിലെ പണം ബാങ്കിലെത്തിച്ചു. അതുപയോഗിച്ച് കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളി- മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്തതെങ്ങനെയെന്ന സെമിനാര്‍ പരമ്പരയിലെ രണ്ടാം വീഡിയോയിലാണ് രാഹുല്‍, കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

2016 നവംബര്‍ 8 നാണ് മോദി സര്‍ക്കാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത്. ആ നടപടി സാധാരണക്കാരെ ബാങ്കുകളുടെ മുന്നില്‍ വരി നിര്‍ത്തിയെന്ന് രാഹുല്‍ ആരോപിച്ചു.

നോട്ട്‌നിരോധനം രാജ്യത്തെ ഏറ്റവും വലിയ ധനികനുവേണ്ടിയായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ വലിയ ധനികനായ അംബാനി സഹോദരന്മാരാണ് നോട്ടുനിരോധനത്തിന്റെ പ്രധാന ഗുണഭോക്താക്കളെന്ന് നേരത്തെയും ആരോപണമുയര്‍ന്നിരുന്നു.

ജനങ്ങള്‍ക്ക് നോട്ട് നിരോധനം കൊണ്ട് എന്ത് ഫലമാണ് ഉള്ളത്. അവര്‍ സാധാരണക്കാരുടെ പോക്കറ്റിലെ പണം ഉപയോഗിച്ച് കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളി- രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനത്തിന് ഒരു ഒളിയജണ്ടയുണ്ടായിരുന്നു. അത് അനൗപചാരിക മേഖലയെ തകര്‍ത്തു. രാജ്യത്തെ കറന്‍സിരഹിത ഇന്ത്യയാക്കി. കറന്‍സിയില്ലാതെ അൗപചാരിക മേഖലയ്ക്ക് നിലനില്‍പ്പില്ല. ആ നടപടികൊണ്ട് ഏറ്റവും തകര്‍ച്ച നേരിട്ടത് ചെറുകിട കച്ചവടക്കാരും തൊഴിലാളികളും അടങ്ങുന്ന വിഭാഗമാണ്.- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീരിസിലെ ആദ്യ വീഡിയോ ആഗസ്റ്റ് 31നാണ് പുറത്തിറക്കിയത്. ഇന്ത്യയുടെ സമ്പദ്ഘടനയെ ജിഎസ്ടിയും മറ്റും തകര്‍ത്തതെങ്ങനെയെന്നായിരുന്നു ആ വീഡോയില്‍ വിശദമാക്കിയിരുന്നത്.

Next Story

RELATED STORIES

Share it