- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മികച്ച കാര്‍ഷിക രീതികള്‍ വികസിപ്പിച്ച് കര്‍ഷകരിലെത്തിക്കണം: അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിംപോസിയം
ശുദ്ധവും ശുചിത്വമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങള്‍ ഉറപ്പുനല്കുന്നതിനായി മികച്ച ഉല്പാദന രീതികള്‍ വികസിപ്പിച്ചെടുക്കണമെന്നും ഇത്തരം നടപടികളിലൂടെ കയറ്റുമതി മെച്ചപ്പെടുത്താനും ഇന്ത്യന്‍ സുഗന്ധവിളകളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നും സിമ്പോസിയം നിരീക്ഷിച്ചു.
കോഴിക്കോട്: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പൈസസ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്ട്ര സിംപോസിയം സമാപിച്ചു. ആഭ്യന്തര, വ്യാവസായിക ഉപഭോഗത്തിന് ഉയര്‍ന്ന നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് നല്ല കാര്‍ഷിക രീതികള്‍ വികസിപ്പിക്കേണ്ടതും അവ കര്‍ഷകരില്‍ എത്തിക്കേണ്ടതും അനിവാര്യമാണെന്ന് സിംപോസിയം ശുപാര്‍ശചെയ്തു.
ശുദ്ധവും ശുചിത്വമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങള്‍ ഉറപ്പുനല്കുന്നതിനായി മികച്ച ഉല്പാദന രീതികള്‍ വികസിപ്പിച്ചെടുക്കണമെന്നും ഇത്തരം നടപടികളിലൂടെ കയറ്റുമതി മെച്ചപ്പെടുത്താനും ഇന്ത്യന്‍ സുഗന്ധവിളകളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നും സിമ്പോസിയം നിരീക്ഷിച്ചു.കാര്‍ഷികവ്യാവസായിക മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സുഗന്ധവ്യഞ്ജന വിപണിയുടെ വളര്ച്ച്ചക്കു അനിവാര്യമാണെന്നും ഓണ്‍ലൈന്‍ സിംപോസിയം അഭിപ്രായപ്പെട്ടു.
സുഗന്ധവ്യഞ്ജനങ്ങളുടെ കാര്‍ബണ്‍ ഫൂട് പ്രിന്റ്കളെ കുറിച്ചും സുഗന്ധവ്യഞ്ജന മേഖലയുമായി ബന്ധപ്പെട്ട ശരിയായ വ്യാപാര വിവര ശേഖരണ മാതൃകകളെ കുറിച്ചും പഠിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. സുഗന്ധവ്യഞ്ജനവ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രങ്ങള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മിലുമുള്ള മികച്ച നയതന്ത്ര ബന്ധവും സഹകരണവും അനിവാര്യമാണെന്നും സിംപോസിയം വിലയിരുത്തി.
വിളവെടുപ്പിനും വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി വലിയ തോതില്‍ യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തുക, ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജന ഉല്പന്നങ്ങള്ക്കായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനം ഉറപ്പുവരുത്തുക എന്നിവയും ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു. സംസ്കരിച്ച സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ക്കായുള്ള റെഗുലേറ്ററി മാനദണ്ഡങ്ങളുടെ പ്രാധാന്യവും സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു.
പരീക്ഷണ ഫലങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തന്‍ മികച്ച പരിശോധന സംവിധാനങ്ങളുടെ ആവശ്യകതയും സിംപോസിയം ചൂണ്ടിക്കാട്ടി. സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യ സുരക്ഷാ അതോറിറ്റി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ സുഗന്ധ വ്യഞ്ജന ഗവേഷണ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ നടപടി വേണമെന്നും സിമ്പോസിയം ആവശ്യപ്പെട്ടു.
ഡോ. വൈഎസ്ആര്‍ ഹോര്ട്ടികളറ്റ്ല് യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ടി ജനകിറാം മുഖ്യാതിഥിയായിരുന്നു. ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (എച്ച്എസ്) ഡോ. എ കെ സിംഗ് സമാപനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര സ്പൈസസ് സിംപോസിയത്തിന്റെ ഡിക്ലറേഷന്റെ റിലീസും അദ്ദേഹം നിര്‍വഹിച്ചു.
സിംസാക് ജനറല്‍ കണ്‍വീനര്‍ ഡോ. ഡി പ്രസാത് ശുപാര്‍ശകള്‍ അവതരിപ്പിച്ചു. സ്പൈസസ് ബോര്‍ഡ് (റിസര്‍ച്) ഡയറക്ടര്‍ ഡോ. എ രമശ്രീ അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. ഹോമി ചെറിയാ, നാഷണല്‍ റിസര്‍ച് സെന്റര്‍ ഫോര്‍ സീഡ് സ്പൈസസ് ഡയറക്ടര്‍ ഡോ. ഗോപാല്‍ ലാല്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെ. രമ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പൈസസ് പ്രസിഡന്റ് ഡോ. സന്തോഷ് ജെ. ഈപ്പന്, സൊസൈറ്റി സെക്രട്ടറി ഡോ. സി എന്‍ ബിജു സംസാരിച്ചു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT