Latest News

വഴിയില്‍ വച്ച് അഭിവാദ്യം ചെയ്തില്ല; ഹൈദരാബാദ് സ്വദേശിയെ എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപണം

വഴിയില്‍ വച്ച് അഭിവാദ്യം ചെയ്തില്ല; ഹൈദരാബാദ് സ്വദേശിയെ എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപണം
X

ഹൈദരാബാദ്: വഴിയില്‍ വച്ച് കണ്ടപ്പോള്‍ അഭിവാദ്യം ചെയ്യാത്തതിന് വഴിയാത്രക്കാരന് എംഎല്‍എയുടെ മര്‍ദ്ദനമെന്ന് ആരോപണം. എഐഎംഐഎം ചാര്‍മിനാര്‍ എംഎല്‍എയ്‌ക്കെതിരേയാണ് ഹൈദരാബാദ് സ്വദേശി ആരോപണവുമായി രംഗത്തെത്തിയത്.

ചാര്‍മിനാര്‍ എംഎല്‍എ മുംതാസ് അഹ്മദ് ഖാനെതിരേ ഗുലാം ഘൗസ് ജീലാനി ഇത് സംബന്ധിച്ച് പോലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരും പ്രതികരിച്ചിട്ടില്ല.

ഗുലാം ഘൗസ് ജീലാനി നല്‍കുന്ന വിവരമനുസരിച്ച് എംഎല്‍എ അദ്ദേഹത്തിന്റെ അയല്‍വാസിയാണ്. ഇദ്ദേഹവുമായി ഗുലാമിന് ചില തര്‍ക്കങ്ങള്‍ മുന്‍കാലത്തുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുലാം ചാര്‍മിനാര്‍ ബസ് സ്റ്റേപ്പിന്റെ ഇരിക്കുമ്പോള്‍ എംഎല്‍എ അതുവഴി വന്നു. കൂടെ ആയുധധാരികളായ ബോഡിഗാര്‍ഡുകളുമുണ്ടായിരുന്നു. വന്നതോടെ എംഎല്‍എയും ബോഡിഗാര്‍ഡുകളും മര്‍ദ്ദിച്ചു. കണ്ടപ്പോള്‍ അഭിവാദ്യം ചെയ്യാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

'''ഞാന്‍ സലാം പറഞ്ഞിട്ടില്ലെന്ന് എംഎല്‍എ എന്നോട് പറഞ്ഞു. ഞാന്‍ എന്തിന് അദ്ദേഹത്തോട് 'സലാം' പറയണം? ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല. 25 വര്‍ഷമായി താന്‍ എംഎല്‍എ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട് അവര്‍ എന്നെ വീണ്ടും മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ വെടിവച്ചുകൊല്ലുമെന്ന് അദ്ദേഹത്തിന്റെ മരുമക്കള്‍ ഭീഷണിമുഴക്കി''- അദ്ദേഹം പറഞ്ഞു.

എംഎല്‍എക്കെതിരേ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പാര്‍ട്ടി മേധാവി ഉവൈസിക്കും പരാതി നല്‍കിയെങ്കിലും അനുകൂലമായി പ്രതകരിച്ചില്ല. തുടര്‍ന്നാണ് പോലിസിനെ സമീപിച്ചത്.

എംഎല്‍എക്കെതിരേ ഇതുവരെ നടപടിയെടുത്തില്ല. അദ്ദേഹത്തിന്റെ സ്വാധീനം തനിക്കറിയാം, എങ്കിലും ചെയ്യാവുന്നത് ചെയ്യാമെന്ന് കരുതിയാണ് കേസ് കൊടുത്തതെന്ന് അദ്ദേഹം പറയുന്നു.

എംഎല്‍എയും ജീലാനിയും ഒരുമിച്ച് നില്‍ക്കുന്ന സിസിടിവി ഫൂട്ടേജ് പരിശോധിക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. എംഎല്‍എയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it