Latest News

ഉപയോഗശൂന്യമായ ജലസംഭരണികള്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങളാക്കാം; ഇതാ ഒരു കോഴിക്കോടന്‍ മാതൃക

ഉപയോഗശൂന്യമായ ജലസംഭരണികള്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങളാക്കാം; ഇതാ ഒരു കോഴിക്കോടന്‍ മാതൃക
X


കോഴിക്കോട്; എല്ലാം പുതുതായി നിര്‍മിക്കണമെന്നില്ല. ഉപയോഗശൂന്യമായതിനെ കണ്ടെത്തി അത് പുതുക്കി ചെലവു കുറഞ്ഞ രൂപത്തില്‍ കെട്ടിടങ്ങളാക്കമാറ്റാം. അതിനൊരു മാതൃകയാണ് കോഴിക്കോട്ടെ എസ് കെ പൊറ്റെക്കാട് സാംസ്‌കാരിക നിലയം. അതേ കുറിച്ചാണ് ശശികുമാര്‍ വാസുദേവന്‍ തന്റെ എഫ്ബി കുറിപ്പില്‍ എഴുതുന്നത്.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം
ശശികുമാര്‍ വാസുദേവന്‍

കോഴിക്കോട് പുതിയറയിലെ എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയം നിര്‍മിച്ചിരിക്കുന്നത് ജലസംഭരണി രൂപമാറ്റം വരുത്തിയാണന്നത് എത്ര പേര്‍ക്കറിയാം.

കോഴിക്കോട് ഒരു ചെറിയ പട്ടണമായിരുന്നപ്പോള്‍ അവിടുത്തേക്കു വേണ്ട കുടിവെള്ളം വിതരണം ചെയ്യാന്‍ 1941ല്‍ മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടീഷ് കാര്‍ രണ്ടു ടാങ്കുകള്‍ സ്ഥാപിച്ചിരുന്നു.

കാലാന്തരത്തില്‍ ഇന്ത്യ സ്വാതന്ത്ര്യ നേടുകയും, കോഴിക്കോടു വലിയ നഗരസഭ വരെ ആയി മാറിയപ്പോള്‍ ഈ ടാങ്കുകളുടെ സ്ഥാനത്ത് ജലവിതരണത്തിന് പുതിയ വഴികള്‍ കണ്ടെത്തിയപ്പോള്‍ ഈ ടാങ്കും അതു നിന്ന സ്ഥലവും കാടുകയറി.

കോഴിക്കോടു തെരുവുകളുടെ കഥാകാരനായിരുന്ന എസ് കെ പൊറ്റക്കാടിന് സ്മാരകം പണിയാന്‍ തീരുമാനിച്ചപ്പോള്‍ ഈ സ്ഥലം കണ്ടെത്തി പദ്ധതിയുണ്ടാക്കിയത് എ സുജനപാലനും, ചെലവുര്‍ വേണുവും ഒക്കെ ചേര്‍ന്ന സംഘമായിരുന്നു.

വെട്ടുകല്ലില്‍ ചിലവു കുറഞ്ഞ മനോഹര നിര്‍മിതികള്‍ സൃഷ്ടിക്കുന്ന കോഴിക്കോടിന്റെ വാസ്തുശില്ലിയായി മാറിയ മുതുകുളത്തുകാരന്‍ ആര്‍ കെ രമേഷ് ഈ രണ്ടു ടാങ്കുകളുടെയും തൂണുകള്‍ക്കു ചുറ്റും വെട്ടുകല്ലുകളടുക്കി മറച്ചു, ജനാലകളും കതകുകളും വെച്ചു.

ടാങ്കിന്റ ചുറ്റു ഭാഗം തുരന്ന് ജനാലകള്‍ സ്ഥാപിച്ചു സ്മാരകമാക്കി.

സുജനപാലും, രമേശും, വേണുവുമൊക്കെ 1995ല്‍ നല്‍കിയ നിര്‍ദേശം സാംസ്‌ക്കാരിക ജലസേചന വകുപ്പ് മന്ത്രി അംഗീകരിച്ച് ഏഴുലക്ഷം രൂപയ്ക്ക് കോസ്റ്റ് ഫോര്‍ഡ് പുര്‍ത്തിയാക്കി.

അതിനു മുന്നില്‍ പൊറ്റക്കാടിന്റ ഒരു തെരുവിന്റ കഥയിലെ ഓമഞ്ചിയും, ഒരു ദേശത്തിന്റ കഥയിലെ '' പെയിന്റര്‍ കുഞ്ഞാമ്പു ' നാടന്‍ പ്രേമത്തിലെ 'മാളു ഇക്കോരന്‍ 'എന്നീ കഥാപാത്രങ്ങളുടെ രൂപശില്പങ്ങള്‍ സ്ഥാപിച്ചു.

പക്ഷേ, ആ ശില്‍പങ്ങള്‍ ശ്രദ്ധിക്കാത്ത മട്ടില്‍ വ്യോമസേനാ വിഭാഗം ഒരു മിസൈല്‍ വിമാനവും സ്ഥാപിച്ചു. വരും തലമുറയില്‍ യുദ്ധബോധവും, രാജ്യസ്‌നേഹവും ഉണ്ടാക്കി, സേനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനുള്ള ഏര്‍പ്പാടാണിത്.


കുട്ടികള്‍ക്കു വേണ്ടിയുണ്ടാക്കുന്ന ഉദ്യാനങ്ങളിലെല്ലാം സേന ഈ ഏര്‍പ്പാടു ചെയ്യുന്നുണ്ട്. ഇതനുവദിക്കണോ.

ശംഖുമുഖം, തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍, എസ് കെ പൊറ്റക്കാട് സാംസ്‌ക്കാരിക നിലയം, ആലപ്പുഴ കടല്‍ത്തീരം, പല ഇടങ്ങളിലും പുതിയ കുടിവെള്ള പദ്ധതികള്‍ വന്നതോടെ നേരത്തേ പണിത ടാങ്കുകള്‍ ആല് വളരുന്നിടങ്ങളായി.


ഉപയോഗശൂന്യമായിക്കിടക്കുന്ന ടാങ്കുകളുടെ താഴത്തെ നിലകളും അതിന്റെ മുകളിലും ഉള്ള സ്ഥലം റിക്രിയേഷന്‍ ക്ലബ്, റീഡിങ്ങ് റൂം എന്നിവയാക്കി മാറ്റാവുന്നതാണ്.


ഈ ടാങ്കുകള്‍ പൊളിച്ചുമാറ്റുക ബുദ്ധിമുട്ടാകുമ്പോള്‍ കോഴിക്കോട് മോഡല്‍ സ്വീകരിക്കാന്‍ സാംസ്‌ക്കാരിക, തദ്ദേശ, ജലസേചന വകുപ്പുകള്‍ ആലോചിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it