Latest News

ദീപാവലി അടുത്തു; ഡല്‍ഹിയിലെ വായുമലിനീകരണത്തോത് മോശം നിലയില്‍

ദീപാവലി അടുത്തു; ഡല്‍ഹിയിലെ വായുമലിനീകരണത്തോത് മോശം നിലയില്‍
X

ന്യൂഡല്‍ഹി: ദീപാവലിക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഡല്‍ഹിയിലെ വായുമലിനീകരണത്തോത് മോശം വിഭാഗത്തില്‍ത്തന്നെ തുടരുന്നു.

ഡല്‍ഹിയിലെ മൊത്തം എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 262 ആയി. ഈ അവസ്ഥയില്‍ ഡല്‍ഹി സര്‍ക്കാര്‍ പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുകയാണ്.

എക്യുഐ -0-50 നല്ലതും 51-100 തൃപ്തികരവും 101-200 മെച്ചപ്പെട്ടതും 201-300 മോശവും 301-400 വളരെ മോശവും 401-500 അപകടകരവുമായാണ് കണക്കാക്കുന്നത്.

നോയിഡയില്‍ 306 എക്യുഐയാണ് രേഖപ്പെടുത്തിയത്. ഗുരുഗ്രാമില്‍ 156 എക്യുഐയും രേഖപ്പെടുത്തി. ഡല്‍ഹി എന്‍ സി ആര്‍ വായുമലിനീകരണത്തോതില്‍ വളരെ മോശം അവസ്ഥയിലാണ്.

Next Story

RELATED STORIES

Share it