Latest News

മദ്യപാനികള്‍ക്ക് വോട്ട് ചെയ്യരുത്: ഡോ. ഹുസൈന്‍ മടവൂര്‍

മദ്യം നിരോധിക്കുമെന്നും മയക്ക് മരുന്ന് വ്യാപനം തടയുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കണം. ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം പൂവണിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാനികള്‍ക്ക് വോട്ട് ചെയ്യരുത്: ഡോ. ഹുസൈന്‍ മടവൂര്‍
X

കോഴിക്കോട്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും മദ്യപാനികള്‍ക്ക് ആരും വോട്ടു ചെയ്യരുതെന്നും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവില്‍ സ്‌റ്റേഷന്ന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യം നിരോധിക്കുമെന്നും മയക്ക് മരുന്ന് വ്യാപനം തടയുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കണം. ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം പൂവണിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്‍ മാസ്റ്റര്‍ പുന്നശ്ശേരി. പൊയിലില്‍ കൃഷ്ണന്‍, പ്രഫ. ടി എം രവീന്ദ്രന്‍, ഭരതന്‍ പുത്തൂര്‍ വട്ടം, പ്രഫ. ഒ ജെ ചിന്നമ്മ തുടങ്ങിയവര്‍ സംസാരിച്ചു. മദ്യനിരോധന സമിതി നേതാക്കള്‍ ജില്ലാ കലക്ടര്‍ സാംബ ശിവ റാവുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

Next Story

RELATED STORIES

Share it