- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരട്ട വോട്ട്: പരാതികളില്‍ പരിഹാരം ഉറപ്പാക്കും: വയനാട് ജില്ലാ കലക്ടര്‍
ഒന്നിലധികം വോട്ട് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി
കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ 1795 പരാതികളില്‍ 870 എണ്ണത്തില്‍ ഇരട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ 1357 പരാതികളില്‍ 506 എണ്ണത്തിലും സുല്‍ത്താന്‍ ബത്തേരിയില്‍ 1403 പരാതികളില്‍ 306 എണ്ണത്തിലും ഇരട്ടിപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരോട് ഫീല്‍ഡ്തലത്തില്‍ വിശദ പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് അവര്‍ പ്രാദേശികമായി പരിശോധന നടത്തി വരികയാണ്. വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായും ബിഎല്‍ഒമാര്‍ പരിശോധന നടത്തും. ഒരാള്‍ക്ക് ഒരു സ്ലിപ്പ് മാത്രമേ വിതരണം ചെയ്യുകയുളളു. വോട്ടര്‍പട്ടികയില്‍ ഒന്നിലധികം പേരുളളവരെ ഇരട്ട വോട്ട് ചെയ്താലുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ബോധവത്ക്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം വോട്ടര്‍ പട്ടിക തയ്യാറാക്കിയതിന് ശേഷം സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും മറ്റിടങ്ങളിലേക്ക് മാറിയവരുടെയും ലിസ്റ്റ് തയ്യാറാക്കുമ്പോഴും (എ.എസ്.ഡി ലിസ്റ്റ് ആബ്‌സന്റി, ഷിഫ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ്/ഡെത്ത്) ഇരട്ടിപ്പ് വന്നിട്ടുണ്ടൊയെന്നും പരിശോധിക്കും. ഇരട്ടിപ്പ് വന്നവരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി ഇവരും ഒരു പ്രാവശ്യം മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ നേരിട്ട് അറിയിക്കുന്നതിനുള്ള സി വിജില്‍ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. പരാതികളില്‍ 100 മിനിറ്റനകം പരിഹാര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT