Big stories

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറിയിലെ സ്വകാര്യദൃശ്യങ്ങള്‍ ഓണ്‍ലൈനിലെന്ന് സംശയം; ചണ്ഡീഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധം

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറിയിലെ സ്വകാര്യദൃശ്യങ്ങള്‍ ഓണ്‍ലൈനിലെന്ന് സംശയം; ചണ്ഡീഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധം
X

ഛണ്ഡീഗഢ്: പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍മുറിയിലെ സ്വകാര്യദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഛണ്ഡീഗഢ് സര്‍വകലാശാലക്കു മുന്നില്‍ കനത്ത പ്രതിഷേധം. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങളാണ് ചോര്‍ന്നതെന്നാണ് പ്രചാരണം നടത്തുന്നത്.

അതേസമയം വീഡിയോ ചോര്‍ന്നതിനെത്തുടര്‍ന്ന് നിരവധി പേര്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും അത് വ്യാജവാര്‍ത്തയാണെന്നും വിശദീകരിച്ച് പോലിസ് രംഗത്തുവന്നു.

സ്വകാര്യ സര്‍വകലാശാലയിലാണ് സംഭവം. കുഴഞ്ഞുവീണ ഒരു വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലിസ് അന്വേഷണം ആംഭിച്ചു.

കസ്റ്റഡിയിലുള്ള പെണ്‍കുട്ടി അവരുടെ സ്വകാര്യദൃശ്യങ്ങള്‍ കാമുകന് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. മാത്രമല്ല, മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ അതിലില്ലെന്നും ഉണ്ടെന്നുള്ളത് സംശയമാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it