Latest News

ആന്തമാനു പിന്നാലെ കാര്‍ഗിലിലും ഭൂചലനം

ആന്തമാനു പിന്നാലെ കാര്‍ഗിലിലും ഭൂചലനം
X

കാര്‍ഗീല്‍: കാര്‍ഗിലില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

കാര്‍ഗിലില്‍ നിന്ന് 435 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി ഇന്ന് പുലര്‍ച്ചെ 5.47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പലയിടങ്ങളായി ഭൂചലനം അനുഭവപ്പെടുന്നുണ്ട്. മുംബൈയ്ക്കടുത്ത് മാത്രം മൂന്ന് ഭൂചലനങ്ങള്‍ ഉണ്ടായി. ഒന്നിലും ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായില്ല. ഇന്ന് രാവില ആന്തമാനിലും സമാനമായ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു.

Next Story

RELATED STORIES

Share it