Latest News

2023 മുതല്‍ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി; സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി

പുതിയ വിളകള്‍ പരീക്ഷിക്കാനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും

2023 മുതല്‍ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി; സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി
X

തിരുവനന്തപുരം: 2023 മുതല്‍ സംസ്ഥനത്ത് പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.


ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ നല്‍കും

പുതിയ വിളകള്‍ പരീക്ഷിക്കാനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും

റബ്ബര്‍ സബ്‌സിഡിക്ക് അഞ്ഞൂറ് കോടി

പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി

തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രം തുടങ്ങും. കിഫ്ബി വഴി 100 കോടി അനുവദിക്കും

തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി വകയിരുത്തി

അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കും. ഇതിനായി 175 കോടി

നെല്ലിന്റെ താങ്ങുവില കൂട്ടി. നെല്‍കൃഷി വികസനത്തിനായി 75 കോടി മാറ്റിവെയ്ക്കും

കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി

പരിസ്ഥിതി സൗഹൃദ കെട്ടിട്ടനിര്‍മ്മാണത്തിനും ബദല്‍ മാര്‍ഗങ്ങള്‍ പഠിക്കാനും മറ്റുമുള്ള ഗവേഷണത്തിന് പത്ത് കോടി

Next Story

RELATED STORIES

Share it