- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇക്കോ സെന്‍സിറ്റിവ് സോണ്‍: വിവരശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ അതിര്‍ത്തിയിലെ ഇക്കോ സെന്‍സിറ്റിവ് സോണുകള്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കോ സെന്‍സിറ്റിവ് സോണുകള്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഇളവ് ലഭ്യമാക്കുന്നതിനു സമര്‍പ്പിക്കുന്നതിനായി തദ്ദേശവാസികളുടെ ആശങ്ക പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ വിവരശേഖരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വനപ്രദേശത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള ഭാഗവും അതിലുള്ള നിര്‍മിതികളും കേരള സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ ഇതിനോടകം പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ട് പൂജ്യം മുതല്‍ ഒരു കീലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫര്‍സോണ്‍ ഭൂപടത്തിന്റെ കരട് (draft map) ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് വനംവന്യജീവി വകുപ്പ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഈ കരട് ഭൂപടവും കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുമെന്ന വിവരം ഒരാഴ്ചയോടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് കരട് ബഫര്‍സോണ്‍ ഭൂപടം വനംവന്യജിവി വകുപ്പ് തയ്യാറാക്കിയിട്ടുള്ളത് എങ്കിലും ഈ ബഫര്‍സോണ്‍ പ്രദേശത്തിനകത്ത് ഏതെങ്കിലും ജനവാസ കേന്ദ്രമോ നിര്‍മിതികളോ ഉള്‍പ്പെട്ടുവന്നിട്ടുണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഇപ്രകാരം വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ 2023 ജനുവരി 7 വരെ സമയം അനുവദിക്കും.
പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് തല പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത്/ നഗരസഭ വാര്‍ഡ് മെംബര്‍ (അതായത് കരട് ബഫര്‍സോണ്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ മെംബര്‍), വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥ(ന്‍), വില്ലേജ് ഓഫീസര്‍/ വില്ലേജ് ഓഫിസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ(ന്‍), തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ(ന്‍) എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണം. ഇതുനുള്ള ചുമതല അതത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ നിര്‍വഹിക്കണം.
ഫീല്‍ഡ്തല വിലയിരുത്തല്‍ നടത്തി ഉറപ്പാക്കുന്ന വിവരങ്ങള്‍ ജിയോ ടാഗിങ് നടത്തി കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ (KSREC) വികസിപ്പിച്ചിട്ടുള്ള മൊബൈല്‍ ആപ്പ് മുഖേന അപ്‌ലോഡ് ചെയ്യണം. ഈ നടപടിക്കായി സാങ്കേതിക പരിജ്ഞാനമുള്ള എന്‍ജിനീയറിങ് കോളജ്/polytechnic വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍, സാങ്കേതിക വൈദഗ്ധ്യമുള്ള മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ സമിതിയുടെ ഭാഗമായി ഉള്‍പ്പെടുത്തണം.
വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരികരിക്കുന്നതിനും കരട് റിപോര്‍ട്ടില്‍ വിട്ടുപോയിട്ടുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ ഇമെയില്‍ മുഖേന സമര്‍പ്പിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ, വിവരശേഖരണവുമായി ബന്ധപ്പെട്ട അതത് വാര്‍ഡുകളില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സമീപിക്കുവാന്‍ കഴിയുന്ന തരത്തിലുളള സ്ഥലങ്ങളിലെ ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, അനുയോജ്യമായ കെട്ടിടങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കാം. ഉള്‍പ്രദേശങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിലേക്കായി ആവശ്യമെങ്കില്‍ മൊബൈല്‍ ഹെല്‍പ്പ് ഡെസ്‌കുകളും ആരംഭിക്കാവുന്നതാണ്.
ജനവാസ കേന്ദ്രമോ ഏതെങ്കിലും നിര്‍മിതികളോ ഉള്ള പ്രദേശം ബഫര്‍സോണ്‍ ഭൂപടത്തിനകത്ത് ഉള്‍പ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ ആ നിര്‍മിതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി വനംവന്യജീവി വകുപ്പിന് അയച്ചു നല്‍കേണ്ടതുണ്ട്. നിയമപരമോ അല്ലാത്തതോ ആയ എല്ലാത്തരം നിര്‍മ്മിതികളും ഇതിലേക്കായി പരിഗണിക്കണം. ഈ പ്രൊഫോര്‍മ ഗ്രാമപഞ്ചായത്ത്/ നഗരസഭകളിലെ ഹെല്‍പ് ഡെസ്‌കില്‍ നിന്നും കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
നിശ്ചിത പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് അത് ല്വെലഃുലൃരേീാാശേേലല@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ ഗ്രാമപ്പഞ്ചായത്ത്/ നഗരസഭ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ വഴിയും അയക്കാം. ഇതിനായുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വ്യക്തികള്‍ പൂരിപ്പിച്ച് എല്‍പ്പിക്കുന്ന ഈ പ്രൊഫോര്‍മകള്‍ field validation പൂര്‍ത്തിയായ ശേഷം മേല്‍പ്പറഞ്ഞ e mail id യിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി അയച്ചു നല്‍കേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന ഒരു വിവരവും അയച്ചു നല്‍കാന്‍ വിട്ടുപോകുന്നില്ല എന്നും ഉറപ്പാക്കണം. അതിനായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം.
ഓരോന്നും ലഭിച്ച തിയ്യതിയും field validation പൂര്‍ത്തീകരിച്ച തിയ്യതിയും e mail ചെയ്ത തിയ്യതിയും സമയവും രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം. ഇതു കൂടാതെ സംഘടനകളും കൂട്ടായ്മകളും സമര്‍പ്പിക്കുന്ന വിവരങ്ങള്‍ കൂടി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി സ്വീകരിച്ച് മേല്‍പറഞ്ഞ പ്രകാരം ലഭ്യമാക്കണം. ഒന്നില്‍ കൂടുതല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവുകയാണെങ്കില്‍ മറ്റു തദ്ദേശസ്വയംഭരണസ്ഥാപനതല വിവരങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ കൈമാറണം.
e mail ആയി വിദഗ്ധസമിതിക്ക് ലഭിക്കുന്ന പ്രൊഫോര്‍മ വിവരങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ച് പട്ടികപ്പെടുത്തി എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വനംവന്യജീവി വകുപ്പ് ലഭ്യമാക്കും. ഈ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള വാര്‍ഡ്തല സമിതി ഇവ നേരിട്ട് പരിശോധിച്ച് സ്ഥിരീകരണം നടത്തി ഴലീ മേഴ ചെയ്യണം.
ഫീല്‍ഡ്തല വിലയിരുത്തല്‍ നടത്തുന്ന വേളയില്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാവുന്ന പ്രദേശത്തു നിന്നും വിവരങ്ങള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ചുമതലപ്പെടുത്തുന്നവര്‍ക്ക് മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ബന്ധപ്പെട്ട വനംവകുപ്പ് ഓഫിസും കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ (KSREC) ഉം നടപടി സ്വീകരിക്കണം. ജിയോടാഗിംഗ് നടത്തി മൊബൈല്‍ ആപ്പ് മുഖേന അധികവിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിന് തിരഞ്ഞെടുത്ത സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തിയുടെ വിവരം അവര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിലേക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറേണ്ടതാണ്.
കരട് ഭൂപട പ്രകാരമുള്ള ബഫര്‍ സോണുകളുടെ അതിര് ജനങ്ങള്‍ക്ക് വ്യക്തമാക്കി നല്‍കുക, സര്‍വ്വേ നമ്പര്‍ ലഭ്യമാക്കുക, ആശങ്കകള്‍ ദൂരീകരിക്കുക, അധികവിവരം ആയി നല്‍കേണ്ട/ റിപ്പോര്‍ട്ട് ചെയ്യേണ്ട എല്ലാ വിവരങ്ങളും ലഃുലൃ േരീാാശേേലല ക്ക് ഏതെങ്കിലും രീതിയില്‍ ല ാമശഹ ചെയ്ത് നല്‍കി എന്നുറപ്പാക്കുക, സങ്കീര്‍ണതകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നീ ചുമതലകള്‍ കൂടി സമിതി നിര്‍വഹിക്കണം. ഇതിനോടകം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ കൂടി വാര്‍ഡ്തല സമിതി പരിശോധിക്കേണ്ടതാണ്.
സര്‍വ്വേ നമ്പര്‍ അടങ്ങുന്ന ഭൂപടം ലഭ്യമാകുന്നതുവരെ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം പ്രദര്‍ശിപ്പിക്കുക, പഞ്ചായത്ത്/ നഗരസഭ വാര്‍ഡ്തല സമിതി രൂപീകരിച്ചുകൊണ്ട് ടെക്‌നിക്കല്‍ വോളന്റിയേഴ്‌സിന് പരിശീലനം ഏര്‍പ്പെടുത്തുക, വനം വകുപ്പ് കൈമാറി നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫീര്‍ഡ്തല സ്ഥിരീകരണം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളും ഹെല്‍പ്പ് ഡെസ്‌ക് ഏറ്റെടുക്കണം. പ്രൊഫോര്‍മ പ്രകാരമുള്ള പുതിയ അപേക്ഷകള്‍/ വിവരങ്ങള്‍ സര്‍വ്വേ നമ്പര്‍ ഉള്‍ക്കൊള്ളുന്ന ഭൂപടം കിട്ടിയതിനുശേഷം സ്വീകരിച്ചാല്‍ മതിയാവും. പ്രാദേശികമായ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം. ജില്ലാതല ഏകോപനം ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും (ഘടഏഉ, ഞല്‌ലിൗല, എീൃലേെ മിറ ണശഹറ ഘശളല) കൂട്ടിയോജിപ്പിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ നിര്‍വഹിക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ബന്ധപ്പെട്ട ജില്ലകളില്‍ ജില്ലാതലത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാകളക്ടര്‍, തദ്ദേശസ്വയംഭരണവകുപ്പിലെയും റവന്യൂ വകുപ്പിലെയും വനം വകുപ്പിലെയും അനിവാര്യമായ മറ്റുവകുപ്പുകളിലെയും ജില്ലാ മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു മോണിറ്ററിങ് സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കണം.
പൊതുജനങ്ങള്‍ക്ക് എന്ത് സംശയങ്ങളുണ്ടെങ്കിലും ചുമതലപ്പെട്ടവര്‍ അതു ദൂരീകരിച്ച് നല്‍കാന്‍ ശ്രദ്ധിക്കണം. സംശയ ദൂരീകരണത്തിനുള്ള ജില്ലാതല സംവിധാനം, വനംവന്യ ജീവി വകുപ്പുമായി ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തണം. ജനവാസമേഖലകളെ ഒഴിവാക്കി ഇക്കോ സെന്‍സിറ്റീവ് സോണുകളെ നിശ്ചയിക്കുന്നതിലേക്കായി കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും, ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ വിട്ടുപോയിട്ടുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു അധിക വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ചും ബന്ധപ്പെട്ട വാര്‍ഡുകളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതാണ്. വാഹനങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കുന്നുണ്ടെങ്കില്‍ ആയതിനൊപ്പം മൈക് അനൗണ്‍സ്‌മെന്റ് ഉപയോഗിക്കാവുന്നതാണ്. വിവര വിനിമയത്തിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താവുന്നതാണ്.
വിവരശേഖരണം, ഫീല്‍ഡ്തല വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒരു മാന്വല്‍ തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങള്‍ക്ക് കില ലഭ്യമാക്കേണ്ടതാണ്. ഫീല്‍ഡ്തല വാലിഡേഷന്‍ നടത്തി അപ് ലോഡ് ചെയ്യപ്പെട്ടും, അല്ലാതെയും ലഭിക്കുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് വനം വകുപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ലഭ്യമാക്കേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് മാപ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.
ഇത്തരത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രാദേശികതലത്തിലുള്ള അന്തിമ റിപോര്‍ട്ട് വനം വകുപ്പിനു കൈമാറേണ്ടതാണ്. മുകളില്‍ പറഞ്ഞ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വകുപ്പിനും ആവശ്യമായി വരുന്ന ചെലവുകള്‍ അതത് വകുപ്പുകള്‍ വഹിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അതത് സ്ഥാപനത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ അനുമതിയോടെ അനിവാര്യമായ ചെലവുകള്‍ക്കുള്ള തുക വിനിയോഗിക്കാവുന്നതാണ്. സന്നദ്ധ സേവനവും സംഭാവനകളും ഉപയോഗപ്പെടുത്താവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT