Latest News

സാമ്പത്തിക മാന്ദ്യം: അടിസ്ഥാന വ്യവസായ മേഖലയില്‍ 1.5 ശതമാനത്തിന്റെ ഇടിവ്

ഒക്ടോബറിലെ കണക്കെടുത്തപ്പോള്‍ അടിസ്ഥാന മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു.

സാമ്പത്തിക മാന്ദ്യം: അടിസ്ഥാന വ്യവസായ മേഖലയില്‍ 1.5 ശതമാനത്തിന്റെ ഇടിവ്
X

ന്യൂഡല്‍ഹി: എട്ട് അടിസ്ഥാന വ്യവസായ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെന്ന് റിപോര്‍ട്ട്. നവംബര്‍ മാസത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, സ്റ്റീല്‍, വൈദ്യുതി തുടങ്ങിയവയിലാണ് തുടര്‍ച്ചയായ നാലാം മാസവും ഇടിവ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം കല്‍ക്കരിയില്‍ 2.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതേ കാലയളവില്‍ അസംസ്‌കൃത എണ്ണയില്‍ 6.4 ശതമാനത്തിന്റെ ഇടിവുണ്ടായി. പ്രകൃതി വാതകം 6.4 ശതമാനം, സ്റ്റീല്‍ 3.7 ശതമാനം, വൈദ്യുതി ഉല്പാദനം 5.7 ശതമാനം ഇങ്ങനെയാണ് മറ്റു മേഖലയില്‍ നവംബര്‍ മാസത്തില്‍ ഉണ്ടായ ഇടിവ്.

ഒക്ടോബറിലെ കണക്കെടുത്തപ്പോള്‍ അടിസ്ഥാന മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു.

സാമ്പത്തിക മാന്ദ്യം വ്യവസായ വളര്‍ച്ചയെയും ബാധിച്ചിട്ടുണ്ട്. സ്വകാര്യ നിക്ഷേപകര്‍ മടിച്ചു നിന്ന സാഹചര്യത്തില്‍ ജൂലൈ- സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

2025 നുള്ളില്‍ ഇന്ത്യയെ 5 ട്രില്യന്‍ സമ്പദ്ഘടനയാക്കി മാറ്റാനായി 102 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാ രാമന്‍ പ്രഖ്യാപിച്ചത്. ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു. ആനുകാലികവും ഘടനാപരവുമായ പ്രതിസന്ധിയിലൂടെയാണ് സമ്പദ്ഘടന കടന്നുപോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ 5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ഉപഭോക്തൃ ചോദനത്തിലുണ്ടായ ഇടിവ് ഓട്ടോമൊബൈല്‍, ഉല്പാദന മേഖലയില്‍ നിക്ഷേപസാധ്യതകളെ കുറച്ചതും മാന്ദ്യത്തിന് കാരണമായി.


Next Story

RELATED STORIES

Share it