- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ.ഐ.എ വിജ്ഞാപനം: കര്‍ണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് എസ്ഡിപിഐ
ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠനം (ഇ.ഐ.എ) വിജ്ഞാപനം 2020 സെപ്തംബര്‍ 7 വരെ പ്രസിദ്ധീകരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ലേക്ക് ഡൗണിന്റെ തലേന്നാണ് പരിസ്ഥിതി മന്ത്രാലയം കരട് പ്രസിദ്ധീകരിച്ചത്. ഇത് വിജ്ഞാപനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കുന്നത് പ്രായോഗികമായി അസാധ്യമാക്കിയിട്ടുണ്ടെന്ന് അബ്ദുല്‍ മജീദ് പറഞ്ഞു.
ഒരു നിര്‍ദ്ദിഷ്ട പദ്ധതിയുടെയോ വികസനത്തിന്റെയോ പാരിസ്ഥിതിക ആഘാതങ്ങള്‍ വിലയിരുത്തുന്ന ഒരു പ്രക്രിയയാണ് പരിസ്ഥിതി ആഘാത പഠനം (എന്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസസ്മെന്റ്, ഇഐഎ). പ്രകൃതി വിഭവങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും മലിനമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഇന്ത്യ 1994 ല്‍ പരിസ്ഥിതി (പരിരക്ഷണം) ആക്റ്റ് 1986 പ്രകാരം ആദ്യത്തെ ഇ.ഐ.എ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍കാല വികസന അനുമതി നേടുന്നതിനായി എല്ലാ വികസന പദ്ധതികളും ഇഐഎ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. 1994 ലെ ഇഐഎ വിജ്ഞാപനം 2006 ല്‍ പരിഷ്‌കരിച്ച കരട് ഉപയോഗിച്ച് ഭേദഗതി ചെയ്തു. ഇ.ഐ.എ 'പ്രക്രിയ കൂടുതല്‍ സുതാര്യവും പ്രയോജനപ്രദവുമാക്കുകയും ചെയ്യുന്നതിനെന്ന പേരില്‍ ഭേദഗതികളും പ്രസക്തമായ കോടതി ഉത്തരവുകളും ഉള്‍പ്പെടുത്തുന്നതിനായി ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ വീണ്ടും കരട് പ്രസിദ്ധീകരിച്ചു.
'' ഇ.ഐ.എയുടെ ഏറ്റവും പ്രധാന സവിശേഷത പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാനുള്ള അവസരമായിരുന്നു. കൂടാതെ ഇ.ഐ.എയില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാന്‍ മതിയായ സമയം നല്‍കിയിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി ഇ.ഐ.എ വിജ്ഞാപനം 2020, ഇ.ഐ.എയിലെ നിര്‍ണായക മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പരിഷ്‌കരിക്കുകയും ഇ.ഐ.എ ക്ലിയറന്‍സ് ആവശ്യമായ പദ്ധതികളെക്കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാന്‍ പൗരന്മാര്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്തു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ആഗസ്ത് 10 ല്‍ നിന്ന് ജൂണ്‍ 30 വരെ ആക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ആഗസ്ത് 11 വരെ അനുവദിച്ച് ഉത്തരവിട്ടിരുന്നു. സെപ്തംബര്‍ 7 വരെ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇഐഎ വിജ്ഞാപനം 2020 കരട് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം പ്രസിദ്ധീകരിച്ചതിന് കോടതി മന്ത്രാലയത്തെ വിമര്‍ശിച്ചിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പ് രേഖപ്പെടുത്താന്‍ മതിയായ സമയം നല്‍കിയിരുന്നില്ല. രാജ്യത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന വളരെ നിര്‍ണായകമായ ഒരു വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ വളരെ പ്രശംസനീയമാണ്. മാത്രമല്ല ഇത് ജുഡീഷ്യറി കേന്ദ്രസര്‍ക്കാരിനു പൂര്‍ണമായും കീഴടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്ന രജതരേഖയാണെന്നും അബ്ദുല്‍ മജീദ് പറഞ്ഞു.
RELATED STORIES
ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി...
20 July 2023 6:00 AM GMTപെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMT