Latest News

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിനുള്ള മല്‍സരത്തില്‍ എട്ട് പേര്‍; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 13ന്

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിനുള്ള മല്‍സരത്തില്‍ എട്ട് പേര്‍; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 13ന്
X

ലണ്ടന്‍: ആരോപണങ്ങളെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവച്ച ഒഴിവില്‍ പകരം ആളെ കണ്ടെത്താനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ മല്‍സരത്തില്‍ എട്ടു പേര്‍. പതിനൊന്ന് പേരാണ് ആദ്യം മല്‍സരരംഗത്തുണ്ടായിരുന്നതെങ്കിലും മൂന്ന് പേര്‍ നോമിനേഷന്‍ പിന്‍വലിച്ചു. മുന്‍ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, വിദേശകാര്യമന്ത്രി റഹ്മാന്‍ ചിഷ്തി എന്നിവര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചവരില്‍ ഉള്‍പ്പെടുന്നു.

സ്ഥാനാര്‍ത്ഥിയാവാനുള്ളവരുടെ രജിസ്‌ട്രേഷന്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു.

മുന്‍ ട്രഷറി സെക്രട്ടറി ഋഷി സുനക്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ട്രിഷറി സെക്രട്ടറി നാദിം സഹവി, മുന്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, വാണിജ്യനയകാര്യ സഹമന്ത്രി പെന്നി മോര്‍ഡൗണ്ട് തുടങ്ങിയവരാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍.

ഹൗസ് ഓഫ് കോമണ്‍സിലെ 20 അംഗങ്ങളുടെ പിന്തുണയുള്ളവരെയാണ് സ്ഥാനാര്‍ത്ഥിയാവാന്‍ അനുവദിക്കുക. ആദ്യ ഘട്ട മല്‍സരത്തില്‍ 30 പേരുടെ പിന്തുണ വേണം. അതില്‍ പരാജയപ്പെടുന്നവരെ ഒഴിവാക്കും. വിവിധ ഘട്ടങ്ങളിലൂടെ ഓരോരുത്തരെയായി ഒഴിവാക്കിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തുന്നത്.

ജൂലൈ 21ന് മുമ്പ് രണ്ട് എലിമിനേഷന്‍ പ്രോസസിലൂടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2 ആക്കി കുറയ്ക്കും. തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍കൂടി പരിഗണിക്കും. അത് ഏകദേശം 2ലക്ഷം വരു. അതില്‍ വിജയിക്കുന്നയാളാണ് പാര്‍ട്ടി നേതാവും അടുത്തപ്രധാനമന്ത്രിയും.

ജൂലൈ 21ന് മുമ്പ് രണ്ട് എലിമിനേഷന്‍ പ്രോസസിലൂടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2 ആക്കി കുറയ്ക്കും. തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍കൂടി പരിഗണിക്കും. അത് ഏകദേശം 2ലക്ഷം വരും. അതില്‍ വിജയിക്കുന്നയാളാണ് പാര്‍ട്ടി നേതാവും അടുത്ത പ്രധാനമന്ത്രിയും.

നികുതി വെട്ടിക്കുറക്കലാണ് പൊതുവെ സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം.

2019ലാണ് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയാവുന്നത്. ജൂലൈ 7ന് അദ്ദേഹം പ്രധാനമന്ത്രിപദവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വവും ഒഴിഞ്ഞു.


Next Story

RELATED STORIES

Share it