- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം: മകന്‍ അറസ്റ്റില്‍
വസങ്ങളായി പൊടിയന്‍ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുടലില്‍ ആഹാരത്തിന്റെ അംശം ഉണ്ടായിരുന്നില്ല.

മുണ്ടക്കയം: മകന്‍ മുറിയില്‍ പൂട്ടിയിട്ട വയോധികന്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റുചെയ്തു. വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചസംഭവത്തിലാണ് മകന്‍ റെജിയെ അറസ്റ്റുചെയ്തത്. പിതാവിനെയും മാതാവിനെയും മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിടുകയായിരുന്നു.
പൊടിയനെയും ഭാര്യ അമ്മിണിയെയും മകന്‍ റെജി ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വിവരം വയോധികരെ തിരക്കിയെത്തിയ ആരോഗ്യപ്രവര്‍ത്തകയാണ് പുറംലോകത്തെ അറിയിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം ജനപ്രതിനിധികളും പോലീസും എത്തി ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊടിയന്‍ മരിച്ചത്. അമ്മിണി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ദിവസങ്ങളായി പൊടിയന്‍ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുടലില്‍ ആഹാരത്തിന്റെ അംശം ഉണ്ടായിരുന്നില്ല. കൈയ്ക്ക് സ്വാധീനക്കുറവുള്ള പൊടിയന് തനിയെ ആഹാരം കഴിക്കാനാവില്ല. അമ്മിണിക്ക് മാനസികാരോഗ്യപ്രശ്‌നമുണ്ട്. മകനാണ് ഇരുവര്‍ക്കും ആഹാരം നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമ്മിണിയുടെനില മെച്ചമായിട്ടുണ്ട്. ഇവരെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.
ഇളയ മകന്‍ കൂലിവേലക്കാരനായ റെജിയോടും കുടുംബത്തോടുമൊപ്പമായിരുന്നു വൃദ്ധദമ്പതിമാര്‍ ഏറെനാളായി കഴിഞ്ഞിരുന്നത്. റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ശാരീരികമായി ഇരുവരെയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികള്‍ ജനലിലൂടെ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്. മുറിക്കുള്ളിലേക്ക് ആരും കയറാതിരിക്കുന്നതിനായി റെജി വാതില്‍ക്കല്‍ പട്ടിയെ കെട്ടിയിട്ടിരുന്നു.
RELATED STORIES
നിലമ്പൂരില് വനപാലകര്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്ക്ക്...
26 April 2025 4:27 AM GMTപാകിസ്താനില് ബലൂച് വിമതരുടെ ആക്രമണം; പത്ത് സൈനികര് കൊല്ലപ്പെട്ടു
26 April 2025 4:16 AM GMTവഖ്ഫ് പ്രതിഷേധത്തില് മുസ്ലിംകള് 'പാകിസ്താന് സിന്ദാബാദ്'...
26 April 2025 4:05 AM GMT''ഇന്ത്യാ-പാക് അതിര്ത്തിയില് 1,500 വര്ഷമായി സംഘര്ഷം; ഞാന്...
26 April 2025 3:24 AM GMTകുടിയേറ്റക്കാരനെ കോടതിയില് സഹായിച്ചെന്ന്: ജഡ്ജിയെ അറസ്റ്റ് ചെയ്ത്...
26 April 2025 3:14 AM GMTഅനധികൃതമായി സ്വത്ത് സമ്പാദിച്ചു; കെ എം എബ്രാഹാമിനെതിരെ കേസെടുത്ത്...
26 April 2025 2:46 AM GMT