Latest News

പെഗാസസ് വിവാദം:പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് എസ് ഡി പി ഐ പ്രതിഷേധം

പറവൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിക്കു കീഴില്‍ വെടിമറ ജംഗ്ഷനില്‍ നടന്ന പ്രതിഷേധം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിലും കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിക്കു കീഴില്‍ തത്തപ്പിള്ളി അത്താണി ജംഗ്ഷനില്‍ സംഘടിപ്പിച്ച സംഗമം മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു

പെഗാസസ് വിവാദം:പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് എസ് ഡി പി ഐ പ്രതിഷേധം
X

നോര്‍ത്ത് പറവൂര്‍: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന പെഗാസസ് ഭരണഘടനാ വിരുദ്ധം; 'പ്രധാനമന്ത്രി രാജിവെക്കുക' എന്ന പ്രമേയത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപി ഐ) രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പറവൂര്‍ മണ്ഡലം കമ്മിറ്റി മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു.


പറവൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിക്കു കീഴില്‍ വെടിമറ ജംഗ്ഷനില്‍ നടന്ന പ്രതിഷേധം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിലും കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിക്കു കീഴില്‍ തത്തപ്പിള്ളി അത്താണി ജംഗ്ഷനില്‍ സംഘടിപ്പിച്ച സംഗമം മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു.


ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഭരണഘടന വിരുദ്ധമായി രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങള്‍,പ്രതിപക്ഷ നേതാക്കള്‍, ജഡ്ജിമാര്‍, മാധ്യമ സ്ഥാപനങ്ങള്‍, പൗരപ്രമുഖര്‍ മുതല്‍ സാദാ പൗരന്മാരുടെ വരുടെ സ്വകാര്യതകള്‍ ചോര്‍ത്താന്‍ നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്് യാക്കൂബ് സുല്‍ത്താന്‍ ജോ: സെക്രട്ടറി സുല്‍ഫിക്കര്‍ വള്ളുവള്ളി, വിവിധ പഞ്ചായത്ത് ഭാരവാഹികളായ സുധീര്‍ അത്താണി, സംജാദ് ബഷീര്‍, കബീര്‍, ഷാജഹാന്‍, റിയാസ് പാറപ്പുറം, അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it